കോപ്പിയടി ആരോപണം നേരിട്ട ആ മോഹൻലാൽ ചിത്രം, സത്യത്തിൽ സംഭവിച്ചത്.. സംവിധായകൻ ഭദ്രൻ തുറന്നുപറയുന്നു
മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹിറ്റ് കൂട്ടുകെട്ടാണ് ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ട്. അങ്കിൾ ബൺ,ഒളിമ്പ്യൻ അന്തോണി ആദം, സ്ഫടികം,ഉടയോൻ തുടങ്ങി മികച്ച ചിത്രങ്ങൾ ഭദ്രൻ സംവിധാനം ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിൽ വലിയ തിയേറ്റർ വിജയം ലഭിച്ചില്ലെങ്കിലും പിന്നീട് ശ്രദ്ധിക്കപ്പെട്ട ‘അങ്കിൾ ബൺ’ എന്ന ചിത്രത്തെക്കുറിച്ച് അക്കാലയളവിൽ ഒരു കോപ്പിയടി ആരോപണം നിലനിന്നിരുന്നു. 1991-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മോഹൻലാൽ,ഖുശ്ബു,നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നിരുന്നു. ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ ഉണ്ടായ കോപ്പിയടി ആരോപണത്തിനെതിരെ സംവിധായകൻ ഭദ്രൻ തന്നെ പ്രതികരിച്ചിരിക്കുകയാണ്.അങ്കിൾ ബൺ ഒരു കോപ്പിയടി ചിത്രമല്ല എന്നുപറയുന്ന ഭദ്രൻ ഇംഗ്ലീഷ് ചിത്രമായ അങ്കിൾ ബണ്ണിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തന്നെയാണ് ആ ചിത്രം ഒരുക്കിയതെന്ന് സമ്മതിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ തന്നോട് പറഞ്ഞത് സിനിമയുടെ നിർമാതാവ് തന്നെയായിരുന്നു. 150 കിലോ ഭാരമുള്ള ഒരു തടിയൻ ചാർളി അങ്കിളും അയാൾക്കൊപ്പം 3 പിള്ളേരും എന്ന് നിർമാതാവ് പറഞ്ഞപ്പോൾ ആ സിനിമ ചെയ്യാൻ തനിക്ക് വലിയ താല്പര്യം തോന്നിയെന്ന് ഭദ്രൻ പറയുന്നു.
ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു എങ്കിലും സത്യത്തിൽ നാളിതുവരെയായി ആ ഇംഗ്ലീഷ് ചിത്രം താൻ കണ്ടിട്ടില്ല എന്നും ഭദ്രൻ തുറന്നുപറയുന്നു. എങ്കിലും സിനിമ ചെയ്ത് കഴിഞ്ഞ് കോപ്പിയടി ആരോപണങ്ങൾ തന്റെ പേരിൽ ഉയർന്നുവന്നു എന്ന് ഭദ്രൻ പറയുന്നു. ഒരേ രീതിയിലുള്ള പ്രമേയം സിനിമയാക്കുമ്പോൾ സമാനമായ രീതിയിലുള്ള ചിന്തകളും സംഭവിച്ചേക്കാം എന്ന്ഭദ്രൻ ആരോപണങ്ങൾക്ക് മറുപടിയായി പറയുന്നു. സമാനമായ പ്രേമയം സ്വീകരിച്ചത് കൊണ്ടാവാം ഇംഗ്ലീഷ് ചിത്രവുമായി സാദൃശ്യം വന്നതാണെന്നും ഇംഗ്ലീഷ് ചിത്രം കണ്ടിട്ടല്ല താൻ അങ്കിൾ ബൺ എന്ന മലയാള ചിത്രം ഒരുക്കിയതെന്നും ഭദ്രൻ സാക്ഷ്യപ്പെടുത്തുന്നു.