” നിര്‍മാണമെല്ലാം നടത്തി പൊട്ടിപ്പൊളിഞ്ഞ് ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ ഇരുന്നപ്പോള്‍ തന്നെ സഹായിച്ച നടനാണ് മമ്മൂട്ടി” ; മനസ് തുറന്ന് പി ശ്രീകുമാര്‍
നടന്, സംവിധായകന്, തിരക്കഥാകൃത്ത്, പ്രഭാഷകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാളികളുടെ മനസില്‍ നിറസാന്നിധ്യമായ താരമായിരുന്നു പി ശ്രീകുമാര്‍. പന്ത്രണ്ടാം വയസില്‍ പൂജ എന്ന നാടകത്തില്‍ സ്ത്രീവേഷം ചെയ്തായിരുന്നു അഭിനയരംഗത്തേക്ക് അരങ്ങേറുന്നത്. അഭിനയത്തിന് പുറമേ നാടകരചനയും സംവിധാനവും നിര്‍വഹിച്ചു. കണ്ണൂര്‍ ഡീലക്സ് എന്ന സിനമയിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 150ലേറെ സിനിമകളില്‍ ഇതുവരെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 25 ഓളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത അന്ന് മഴയായിരുന്ന ഷോര്‍ട്ട്ഫിലിമിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരം പി ശ്രീകുമാറിന് ലഭിച്ചിരുന്നു. ടിവി ചന്ദ്രന് സംവിധാനം ചെയ്ത പാഠം ഒന്ന് ഒരുവിലാപം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് സ്പെഷ്യല്‍ ജീറി അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിരുന്നു. ക്രിട്ടിക്സ് അവാര്‍ഡ് നാല് തവണയാണ് അദ്ദേഹം നേടിയത്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്. എന്റെ മോശപ്പെട്ട അവസ്ഥയില്‍ കൂടെയുണ്ടായി തന്നെ സഹായിച്ച നടനാണ് മമ്മൂട്ടിയെന്നും മമ്മൂട്ടിയെന്ന നടന് ധാനം കൊടുക്കുന്നത് ആര്‍ക്കും അറിയില്ലെന്നും പറയുന്നു.
മമ്മൂട്ടി ധാനം കൊടുക്കുന്നത് ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയില്ലെന്നത് പോലെയാണ്. പതിനൊന്ന് മണിയാവുമ്പോള്‍ വീട്ടില്‍ വന്നിരിക്കുന്ന പോസ്റ്റുകള്‍ പൊട്ടിക്കും. രോഗികളായിട്ടുള്ളവരൊക്കെ ചികിത്സാസഹായം അപേക്ഷിച്ചുകൊണ്ടുള്ളതെല്ലാം ശരിയാണെന്നത് തെളിഞ്ഞുകഴിഞ്ഞാല് അദ്ദേഹത്തിന്റെ ഭാര്യ അന്നന്ന് തന്നെ അതിന്റെയെല്ലാം മണിയോഡറുകള്‍ അയക്കാറുണ്ട് ഞാന്‍ അറിഞ്ഞിടത്തോളം. മലയാള സിനിമയില്‍ നിര്‍മാണമെല്ലാം നടത്തി പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് തരിപ്പിടമായി ജീവിക്കാന്‍ നിര്വര്ത്തിയില്ലാതെ തറയില്‍ വീണ് കിടന്നപ്പോള്‍ എനിക്ക് സഹായമായത് മമ്മൂട്ടിയാണ്.
ഈ വിവരമറിഞ്ഞ് കാര്‍ കൊടുത്തയച്ച് അദ്ദേഹം അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന വേണു നാഗവള്ളിയുടെ സിനിമയുടെ ആലപ്പുഴ സെറ്റിലേക്ക് എന്നെ കൊണ്ട് പോവുകയും ഇന്നത്തെ നിലയിലേക്ക് വരാനുള്ള വിധത്തിലേക്ക് ഒരു തലോടല്‍ എന്നെ തലോടിവിട്ടിട്ട് ഇന്ന് എന്റെ കുടുംബ സുഹൃത്തും ഒരു സഹോദരനുമായി മാറുകയായിരുന്നു മമ്മൂട്ടിയെന്നും പി ശ്രീകുമാര്‍ വ്യക്തമാക്കുന്നു.