ദുരൂഹ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്?: അഞ്ചാം പാതിരയ്ക്ക് ശേഷം ഒരു മാസ്സ് ത്രില്ലർ 21 ഗ്രാംസ്; ട്രെൻഡിങ് ലിസ്റ്റിൽ ട്രെയിലെ
1 min read

ദുരൂഹ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്?: അഞ്ചാം പാതിരയ്ക്ക് ശേഷം ഒരു മാസ്സ് ത്രില്ലർ 21 ഗ്രാംസ്; ട്രെൻഡിങ് ലിസ്റ്റിൽ ട്രെയിലെ

അനൂപ് മേനോന്‍ നായകനാവുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. നവാഗത സംവിധായകനായ ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ച്ച് 18 ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രൈലര്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ദീപക് ദേവിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന് ത്രില്ലര്‍ മൂഡ് നല്‍കുന്നു. ഒരു കൊലപാതകത്തെ തുടര്‍ന്ന് അത് അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. ‘അഞ്ചാം പാതിര’യ്ക്കും ‘ഫോറന്‍സിക്’നും ‘ഓപ്പറേഷന്‍ ജാവ’യ്ക്കും ശേഷം മലയാളത്തില്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഈ ജോണറില്‍ ഒരു സിനിമ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

സിനിമയ്ക്ക് അനുയോജ്യമായ വിഷ്വല്‍സും പശ്ചാത്തലസംഗീതവും സിനിമയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ വലിയ ഒരു താരനിര തന്നെയുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയവരും താരനിരയിലുണ്ട്.

‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ‘മാലിക്’ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രത്തിലെ ആദ്യഗാനമായ ‘വിജനമാം താഴ്വാരം’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹരിശങ്കര്‍ ആലപിച്ച ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. മാര്‍ച്ച് 18 നാണ് 21 ?ഗ്രാംസ് പുറത്തിറങ്ങുന്നത്.

തിരക്കഥ, സംവിധാനം: ബിബിന്‍ കൃഷ്ണ, നിര്‍മ്മാണം: റിനീഷ് കെ എന്‍, ഛായാഗ്രഹണം: ജിത്തു ദാമോദര്‍, ചിത്രസംയോജനം: അപ്പു എന്‍ ഭട്ടതിരി, സംഗീതം: ദീപക് ദേവ്, ലിറിക്സ്: വിനായക് ശശികുമാര്‍, സൗണ്ട് മിക്‌സ്: പി സി വിഷ്ണു, സൗണ്ട് ഡിസൈന്‍: ജുബിന്‍, പ്രോജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്: ഷിനോജ് ഓടണ്ടിയില്‍, ഗോപാല്‍ജി വാദയര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പാര്‍ത്ഥന്‍, മേക്കപ്പ്: പ്രദീപ് രംഗന്‍, കോസ്റ്റിയൂംസ്: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശിഹാബ് വെണ്ണല, പി ആര്‍ ഒ: വാഴൂര്‍ ജോസ്, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: യെല്ലോടൂത്സ്, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: സുധീഷ് ഭരതന്‍, യദുകൃഷ്ണ ദയകുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം. ആര്‍ പ്രൊഫഷണല്‍