ഇനിവരാനിരിക്കുന്ന 10 മോഹൻലാൽ സിനിമകൾ അറിയാം; ഗംഭീര തിരിച്ചുവരവ് നടത്താൻ കംപ്ലീറ്റ് ആക്ടർ
മലയാളികളുടെ പ്രിയ നടന് മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ റിലീസിനൊരുങ്ങുന്നത്. പുറത്തിറങ്ങാനിരിക്കുന്ന പത്തു സിനിമകളേതൊക്കെയെന്ന് നോക്കാം.
ട്വല്‍ത് മാന്‍
ദൃശ്യം, ദൃശ്യം2 എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ട്വല്‍ത് മാന്‍. 14 അഭിനേതാക്കള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. സസ്പെന്‍സ് സ്വഭാവത്തിലുള്ള ചിത്രത്തില്‍ ഒറ്റദിവസത്തെ സംഭവമാണ് കഥയാകുക. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നവാഗതനായ കെ.ആര്.കൃഷ്ണകുമാറിന്റേതാണ് തിരക്കഥ.
എലോണ്‍
മോഹന്‍ലാലും ഷാജി കൈലാസും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘എലോണ്‍’. റെഡ് ചില്ലീസിന് ശേഷം 12 വര്‍ഷം കഴിഞ്ഞാണ് ഇരുവരും ഒന്നിക്കുന്നത്. മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തിലെ ഏക കഥാപാത്രം. തിരക്കഥയൊരുക്കുന്നത് രാജേഷ് ജയറാമാണ്. സംഗീതം ജേക്സ് ബിജോയും എഡിറ്റിങ് ഡോണ്മാക്സും കലാസംവിധാനം സന്തോഷ് രാമനും നിര്‍വഹിക്കുന്നു. നിര്‍മ്മാണ നിര്‍വ്വഹണം സിദ്ദു പനയ്ക്കല്‍, സജി ജോസഫ്, നിശ്ചല ഛായാഗ്രഹണം അനീഷ് ഉപാസന, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ്.
മോണ്‍സ്റ്റര്‍
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് നിര്‍മ്മിക്കുന്ന ചിത്രമാണ് ആണ് മോണ്‍സ്റ്റര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലറായെത്തുന്ന മോന്‍സ്റ്റര്‍ ഒടിടി റിലീസായിരിക്കും. സതീഷ് കുറുപ്പ് ക്യാമറയും ദീപക് ദേവ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും.
ബറോസ്
നടനില്‍ നിന്ന് സംവിധായകന്റെ റോളിലേക്ക് മോഹന്‍ലാല്‍ ചുവടുമാറ്റുന്ന ചിത്രമാണ് ബറോസ്. താരത്തിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വാര്‍ത്താ പ്രാധാന്യം ചിത്രം നേടിയിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഷെഡ്യൂള്‍ ബ്രേക്ക് എടുക്കേണ്ടി വന്നത് ചിത്രത്തിന്റെ കണ്ടിന്യൂവിറ്റിയെ ബാധിച്ചിരുന്നു.
വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. ബറോസിനെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. നടന് പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാല്‍ തന്നെയാണ് നായകകഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. പതിമൂന്നുകാരനായ ലിഡിയന് ആണ് സംഗീത സംവിധായകന്.
ആഷിക് അബു-മോഹന്‍ലാല്‍ ചിത്രം
ചിത്രത്തിന്റെ പേര് ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. ആഷിക് അബു-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഈ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണെന്നാണ് സൂചന.
മോഹന്‍ലാല്‍ ടിനു പാപ്പച്ചന് ചിത്രം
അജഗജാന്തരത്തിന്റെ വിജയത്തിന് ശേഷം സംവിധായകന് ടിനു പാപ്പച്ചന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യനായി സംവിധാന രംഗത്തേക്ക് കടന്നുവന്ന ടിനുവിന്റെ രണ്ടാമത്തെ ചിത്രമാണ് അജഗജാന്തരം. നിലവില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു.
അല്‍ഫോണ്‍സ് പുത്രന്-മോഹന്‍ലാല്‍ ചിത്രം
ഈ ചിത്രത്തിനായി അല്‍ഫോണ്‍സ് പുത്രന് മൂന്നോളം സിനിമകള്‍ മോഹന്‍ലാലുമായി പങ്കു വെച്ചെന്നും അതിലൊന്നാണ് സിനിമയാകാന്‍ പോകുന്നതെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. 2023ലായിരിക്കും സിനിമയുടെ വര്‍ക്കുകളിലേക്ക് കടക്കുകയെന്ന് അല്‍ഫോണ്‍സ് പറഞ്ഞിരുന്നു.
എമ്പുരാന്
പ്രിഥ്വിരാജ് സംവിധാനം ചെയ്ത് വന്‍വിജയമായി മാറിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ തുടര്‍ഭാഗമാണ് ‘എമ്പുരാന്’. ചിത്രത്തിന്റെ ചിത്രീകരണവും അടുത്ത വര്‍ഷമേ തുടങ്ങൂ. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ലൂസിഫര്‍ ബോക്സോഫീസില്‍ വന്‍ ഹിറ്റായ ചിത്രമായിരുന്നു.
റാം
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണം കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ റാമിന്റെ ഷൂട്ടിങ് പുനരാരംഭിക്കും.
ഭാരതരത്ന
ബി അനില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അണിയറയില്‍ നടക്കുകയാണ്.