ഒരു ഇൻഡസ്ട്രി ഹിറ്റിൽ കുറഞ്ഞതൊന്നും സംഭവിക്കില്ല…!!! മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘റാം’ൻ്റെ പുതിയ അപ്ഡേറ്റ്
1 min read

ഒരു ഇൻഡസ്ട്രി ഹിറ്റിൽ കുറഞ്ഞതൊന്നും സംഭവിക്കില്ല…!!! മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘റാം’ൻ്റെ പുതിയ അപ്ഡേറ്റ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് റാം. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. വീണ്ടും ആ ഹിറ്റ് കൂട്ട്കെട്ട് ഒന്നിക്കുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു മോഹൻലാൽ ജീത്തു ജോസഫ് ചിത്രത്തിനുപരി ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താര സുന്ദരി തൃഷ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.റാമിന്റെ പുതിയൊരു അപ്‍ഡേറ്റാണ് നിലവില്‍ ചിത്രത്തിന്റേതായി ചര്‍ച്ചയാകുന്നത്.

ഗാനരചന നിര്‍വഹിക്കുന്നത് വിനായക് ശശികുമാറാണ്. മോഹൻലാലിന്റെ റാമിന്റെ തീം സോംഗ് താൻ ഇംഗ്ലീഷിലാണ് എഴുതിയതെന്ന് ഒരു അഭിമുഖത്തില്‍ പറയുകയാണ് വിനായക് ശശികുമാര്‍. എഴുതിയത് ജീത്തു സാറിനു മുന്നില്‍ താൻ അവതരിപ്പിച്ചത് ഇഷ്‍ടപ്പെട്ടു. ഒരു മാസ് സോംഗെന്ന് വേണമെങ്കില്‍ പറയാം അത്. ന്ത്യൻ ടൈപ്പ് ഓഫ് സോംഗല്ല. ഒരു ജെയിംസ് ബോണ്ട് സിനിമയില്‍ വരുന്ന വിധമുള്ള പാട്ടായി അതിനെ കാണാമെന്നും പറയുന്നു വിനായക് ശശികുമാര്‍. എന്തായാലും ആരാധകര്‍ മോഹൻലാലിന്റെ റാം സിനിമയുടെ അപ്‍ഡേറ്റില്‍ വലിയ ഒരു ആവേശത്തിലാണ്.

ഇന്ദ്രജിത്ത്, അനൂപ് മേനോൻ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോൻ, സുമൻ എന്നിവരും കഥാപാത്രങ്ങളായി മോഹൻലാലിന്റെ റാമിലുണ്ട്. ഒരു റോ ഏജന്റ് കഥാപാത്രമായി ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോള്‍ വമ്പൻ വിജയ ചിത്രമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹൻലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്‍ണു ശ്യാമാണ് നിര്‍വഹിക്കുന്നത്.

മോഹൻലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയത് എന്നും റാമിന് ലഭിച്ചത് വൻ തുകയാണെന്നും മലയാളത്തില്‍ ഇത് റെക്കോര്‍ഡാകും എന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ജീത്തു ജോസഫിന്റെ മോഹൻലാല്‍ ചിത്രമായി ഒടുവില്‍ എത്തിയത് നേരാണ്.