‘ബറോസ്’ മോഹൻലാലിനെ ചെയ്യാനാകൂ ‘ ; കാരണം പറഞ്ഞ് സംവിധായകൻ
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബറോസ്. ചിത്രം റിലീസിനൊരുങ്ങുകയാണ്. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. ബറോസിന്റെ ഓരോ വാർത്തകളും ചിത്രത്തെ ആവേശ കൊടുമുടിയിലെത്തിക്കുന്നുവെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം. ബറോസിന്റെ ഫസ്റ്റ് ലുക്ക് മുതൽ അടുത്തിടെ പുറത്തിറങ്ങിയ ബിഹൈൻഡ് ദ സീൻസ് വരെയുള്ളവയ്ക്ക് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. നിലവിൽ റിലീസ് കാത്തിരിക്കുന്ന സിനിമയെ കുറിച്ച് നടൻ ലാലിന്റെ മകനും യുവ സംവിധായകരിൽ ശ്രദ്ധേയനുമായ ജീൻ പോൾ(ലാൽ ജൂനിയർ) പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
“മോഹൻലാലിന് ബറോസ് ചെയ്യാൻ തോന്നിയപ്പോൾ പുള്ളിയ്ക്ക് അത് സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റി എന്നതാണ് അദ്ദേഹത്തിന്റെ സ്റ്റാർഡം. അത് ഒരു സ്റ്റാർ ആയത് കൊണ്ട് മാത്രം സംഭവിക്കുന്നതാണ്. വേറെ ആർക്കെങ്കിലും ബറോസ് എടുക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല”, എന്നാണ് ലാൽ ജൂനിയർ പറഞ്ഞത്. ജീൻ പോളിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മാര്‍ച്ച് 28ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമയാണ് ബറോസ്. എന്നാല്‍ പലകാരണങ്ങളാല്‍ ഇത് മാറുക ആയിരുന്നു. വൈകാതെ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. 2019ല്‍ ആയിരുന്നു ബറോസ് പ്രഖ്യാപിച്ചത് ശേഷം 2021ല്‍ ഔദ്യോഗികമായി ലോഞ്ചിംഗ് ചെയ്തു. തുടര്‍ന്ന് 170ഓളം ദിവസം ബറോസിന്‍റെ ഷൂട്ടിംഗ് നടന്നിരുന്നു. പൂര്‍ണമായും ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ചിത്രത്തിന്‍റെ അണിയറയിലും മുന്‍നിരയിലും വിദേശ കലാകാരന്മാരും അണിനിരക്കുന്നുണ്ട്. നിലവില്‍ തരുണ്‍ മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.