‘മമ്മൂട്ടി ഒരു വാട്സാപ്പ് അമ്മാവന്…’ ; വെളുത്ത പഞ്ചസാരയും കറുത്ത ചക്കരയും മമ്മൂട്ടിയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ച് അശ്വന്ത് കോക്ക്
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാവാറുള്ള യൂട്യൂബറാണ് അശ്വന്ത് കോക്ക്. സിനിമയെപറ്റിയും അതിനോട് ബന്ധപ്പെട്ടും വരുന്ന വിഷയങ്ങളില്‍ അദ്ദേഹം ചെയ്യുന്ന വീഡിയോകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കാറുള്ളത്. ക്രിസ്റ്റഫര്‍ പ്രമോഷന് പരിപാടിക്കിടെ മമ്മൂട്ടി തമാശ രൂപേണ റേസിസത്തെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് അശ്വന്തിന്റെ പ്രതികരണം പറയുന്ന വീഡിയോയാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെ നടി ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?, എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടി തമാശ രൂപേണ പറയുകയും ചെയ്തു. ഈ അഭിപ്രായ പ്രകടനം റേസിസം നിറഞ്ഞതാണെന്നും രാഷ്ട്രീയ ശരികേട് ആണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുമ്പോള്‍ ഒരു തമാശയെ ഈ തരത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ടോ എന്ന് മറുവിഭാഗം വാദിക്കുന്നു.
‘മലയാളത്തിന്റെ മഹാനടന് മമ്മൂക്ക പൊളിറ്റിക്കലി കറക്ട് ആവണമോ വേണ്ടയോ എന്നുള്ളതല്ല വിഷയം. ആളുകള്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ട്. ഇദ്ദേഹം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ്, ഇത്രയും പ്രായമായിട്ടും ഭയങ്കര അപ്ഡേറ്റഡാണ്, എന്നെല്ലാം. എന്നാല്‍ ഇദ്ദേഹം ഒരു അപ്ഡേറ്റഡും അല്ല. അദ്ദേഹം അപ്ഡേറ്റഡായിട്ടുള്ളത് ഗാഡ്ജറ്റ്സിന്രെ കാര്യത്തിലും, കാറുകളുടെ കാര്യത്തിലും ടെക്നോളജിയുടെ കാര്യത്തിലെല്ലാം അപ്ഡേറ്റഡാണ്. പിന്നെ സീരിയല്‍, വെബ്സീരീസ് ഇതെല്ലാം കാണുന്ന കൂട്ടത്തിലുമാണ്. ഇദ്ദേഹം ഒരു വാട്സ്അപ്പ് അമ്മാവന് ആണ്. അല്ലാതെ ഇദ്ദേഹം പൊളിറ്റിക്കലി കറക്ട്നസ് എന്നും ബോഡി ഷെയിമിങ് എന്നും കേട്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം മനസിലാക്കി വച്ചിരിക്കുന്നത് മണ്ടത്തരങ്ങളാണ്.
ഇതൊന്നും കേട്ടിട്ട് എനിക്ക് വലിയ ഞെട്ടലൊന്നും ഇല്ല. ഇതിന് തൊട്ട് മുമ്പ് ജൂഡ് ആന്റണിയെ മുടിയില്ലായ്മ പറഞ്ഞ് പരിഹസിച്ചത് അദ്ദേഹത്തിന് അറിയില്ല. ഒരു 70 വയസ്സുള്ള അപ്പൂപ്പന്റെ പ്രായമുള്ള ഇയാള്‍ക്ക് അത്രയും വിവരമുണ്ടാവുകയുള്ളൂ. പഴയ അമ്മാവന്മാര് ഇങ്ങനെയാണ് ബോഡി ഷെയിമിങ് വെച്ചുള്ളതും ശരീരം വെച്ചുള്ള തമാശകള്‍, റേസിസം പറഞ്ഞുള്ള തമാശകള്‍ അത് അങ്ങനെ ശീലിച്ച് പോന്നതാണ് അവര്‍. അത് ഇനി മാറ്റാന്‍ പറ്റുകയൊന്നുമില്ല. അതുകൊണ്ട് മമ്മൂക്ക എന്ന് പറയുന്ന വ്യക്തി വളരെ അപ്ഡേറ്റഡാണ് ലാലേട്ടനെ പോലെ ഒന്നുമല്ല എന്നൊന്നും പറഞ്ഞ് ആരും വന്നേക്കരുത്. പബ്ലിക് സ്പേസില്‍ വന്നിട്ട്, മധുരം ഓര്‍മ്മവരുന്നതാണ് കരിപ്പെട്ടി, ശര്‍ക്കര. അതിന് പകരം നിറം അദ്ദേഹത്തിന് വന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ റിയല്‍ ക്യാരക്ടര്‍ പുറത്തുവന്നു’ എന്നാണ് അശ്വന്ത് കോക്ക് പറയുന്നത്.