ഓസ്കാർ വേദിയിൽ രാംചരണും ജൂനിയർ എൻ.ടി. ആറും ഡാൻസ് ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി നിർമ്മാതാവ്
ഭാഷാ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ ഏറ്റെടുത്ത ഗാനമായിരുന്നു എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ.ആറിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘നാട്ടു നാട്ടു’. കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനം ഓസ്‌കാർ നേടിയത് ആഘോഷപൂർവ്വമാണ് ആരാധകർ ഏറ്റെടുത്തത്. ഗാനം ആലപിച്ചത് കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ്. പാട്ട് പോലെ തന്നെ ഏറെ സ്വീകാര്യ നേടിയതാണ് പ്രേം രക്ഷിത് ചിട്ടപ്പെടുത്തിയ ചുവടുകളും . ഓസ്കർ വേദിയിൽ താരങ്ങളായ രാംചരണും ജൂനിയർ എൻ.ടി. ആറും അവാർഡ് നേടിയ ആർ.
ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടു വെക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് താരങ്ങൾ ഈ ഉദ്യമത്തിൽ നിന്നും പിന്മാറി . അമേരിക്കൻ താരവും പ്രശസ്ത നർത്തകിയുമായ ലോറന്‍ ഗോട്‌ലീബാണ് ഓസകർ വേദിയിൽ പുരസ്‌കാരം നേടിയ ‘നാട്ടു നാട്ടു’ ചുവടുകൾ അവതരിപ്പിച്ചത്. താരങ്ങൾ ഈ ഉദ്യമത്തിൽ നിന്ന് പിൻമാറാനുള്ള കാരണം വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് രാജ് കപൂർ. ഓസ്കർ വേദിയിൽ നാട്ടു നാട്ടു എന്ന ഗാനത്തിന് ലൈവായി നൃത്തം ചെയ്യാൻ താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് നിർമാതാവ് ഇപ്പോൾ പറയുന്നത്.
ഇതിന്റെ പൂർണമായ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ആ നൃത്ത രംഗത്തിന് ഏകദേശം രണ്ട് മാസത്തെ റിഹേഴ്സലും 15 ദിവസവുമെടുത്താണ് ആ ഗാനം ചിത്രീകരിച്ചത്. എന്നാൽ താരങ്ങളുടെ മറ്റു സിനിമകളുടെ തിരക്കുകൾ കാരണം വേണ്ട വിധത്തിൽ ഓസ്കറിനായി റിഹേഴ്സൽ ചെയ്യാൻ ആവശ്യമായ സമയം ലഭിച്ചില്ല. അതിനാലാണ് ഈ നൃത്തത്തിൽ നിന്ന് പിൻമാറിയതെന്ന് രാജ് കപൂർ പറഞ്ഞു. എന്തായാലും ചിത്രം ഗാനരംഗത്തിന് ഇതിനോടകം തന്നെ ചിത്രത്തിലെ നാട്ടുനാട്ട് എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഓസ്കാറും നേടിയെടുക്കാൻ സാധിച്ചു.
ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന മുഹൂർത്തമാണ് ഇതെന്നാണ് ഏവരും പറയുന്നത്. ഇതിനോടൊപ്പം തന്നെ രാംചരനും, ജൂനിയർ എംജിആറിനും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചു. എന്തായാലും സിനിമയ്ക്ക് മികച്ച അഭിപ്രായം തന്നെയാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. എന്തായാലും രാജമൗലി സംവിധാനം ചെയ്ത ആർ ആർ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് എന്ന കാര്യത്തിൽ സംശയമില്ല.