എന്തുകൊണ്ട് ഇന്ത്യയിൽ നാളെ മുതൽ ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ ലഭ്യമായേക്കില്ല..?? റിപ്പോർട്ടുകൾ ഇങ്ങനെ
1 min read

എന്തുകൊണ്ട് ഇന്ത്യയിൽ നാളെ മുതൽ ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ ലഭ്യമായേക്കില്ല..?? റിപ്പോർട്ടുകൾ ഇങ്ങനെ

ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഇന്ത്യയിൽ വരും ദിവസങ്ങളിൽ ലഭ്യമായേക്കില്ല എന്ന വാർത്ത വലിയ ആശങ്കയാണ് പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പുതിയ മാർഗനിർദേശം അനുസരിച്ച് ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് അടക്കമുള്ള നിരവധി സാമൂഹിക മാധ്യമങ്ങൾ അവരുടെ നയം മാറ്റാത്തതാണ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തും എന്നുള്ള സൂചനകൾ ലഭിക്കുന്നത്. ഇന്ന് നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിലുള്ള കർശനമായ നിയന്ത്രണങ്ങൾ ഗവൺമെന്റ് കൊണ്ടുവരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.2021 ഫെബ്രുവരി മാസം ആണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങൾക്ക് നിർദേശം നൽകിയത്.ഈ നിർദേശങ്ങൾ പരിശോധിക്കാനും പാലിക്കാൻ വേണ്ട നടപടികൾ എടുക്കുവാനും വേണ്ടി മൂന്നുമാസത്തെ കാലയളവാണ് കേന്ദ്ര ഐടി മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങൾക്ക് കൊടുത്തത്. വളരെ നീണ്ട നാളായുള്ള ഈ കാലയളവ് ഇന്ന് അവസാനിക്കുകയാണ്. സോഷ്യൽ മീഡിയകൾക്ക് മാത്രമല്ല സിനിമാ മേഖലയ്ക്ക് കരുത്ത് പകർന്നു കൊണ്ട് സജീവമായി വരുന്ന ഒടിടി പ്ലാറ്റ്ഫോമുകൾക്കും സർക്കാർ നിർദ്ദേശങ്ങൾ ബാധകമാണ്.

സാമൂഹ്യ മാധ്യമങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഈ നിയന്ത്രണങ്ങൾ നിലവിൽ വരുമ്പോൾ സംഭവിക്കാൻ പോകുന്നത്.കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു പ്രതിനിധിയെ അല്ലെങ്കിൽ ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കുകയും ആ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുകയും ചെയ്യണം. കൂടാതെ കണ്ടെന്റകൾ പരിശോധിക്കുകയും ശ്രദ്ധയിൽപ്പെടുന്നപ്പെടുന്ന പോസ്റ്റുകൾ നീക്കം ചെയ്യുകയും ചെയ്യുന്നതെല്ലാം ഈ ഉദ്യോഗസ്ഥന്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങൾ ആയിരിക്കും. കേന്ദ്ര സർക്കാരിന്റെ ഈ നിർദേശങ്ങൾ പാലിച്ചിരിക്കുന്നത് ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ്.

Leave a Reply