“മോഹൻലാൽ ചെയ്യേണ്ട ആ കഥാപാത്രം ദിലീപ് ഏറ്റെടുത്തതോട് ആ സിനിമ തിയേറ്ററിൽ പരാജയം ആയി” – ദിലീപ് സിനിമയ്ക്ക് സംഭവിച്ചത് ഇങ്ങനെ,
ദിലീപിന് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത ഒരു ചിത്രമാണ് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ടിവി ചന്ദ്രൻ സംവിധാനം ചെയ്ത കഥാവശേഷൻ എന്ന സിനിമ. 2004ലാണ് ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രം ദിലീപും സഹോദരൻ അനൂപും ഒരുമിച്ചായിരുന്നു നിർമ്മിച്ചതും. ദിലീപിനൊപ്പം തന്നെ ജ്യോതിർമയി, ഇന്ദ്രൻസ്, കൊച്ചിൻ ഹനീഫ, വിജയരാഘവൻ എന്നിങ്ങനെ വലിയ താരനിര തന്നെയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ഒരുപക്ഷേ ആദ്യമായി ഇന്ദ്രൻസിനെ ഹാസ്യ കഥാപാത്രമല്ലാതെ അവതരിപ്പിച്ച ഒരു ചിത്രം കൂടി ആയിരിക്കും കഥാവശേഷൻ. ഈ ചിത്രം വേണ്ടവിധത്തിൽ ശ്രദ്ധ നേടിയിരുന്നില്ല എന്നതാണ് സത്യം. മികച്ച ഉറപ്പുള്ള ഒരു തിരക്കഥ ഉണ്ടായിട്ടും പ്രേക്ഷകർക്കിടയിൽ ഈ ചിത്രം ശ്രദ്ധ നേടാതെ പോയത് എന്താണ് എന്നത് ആർക്കുമറിയിലായിരുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിട്ട പി ജയചന്ദ്രനും വിദ്യാധരൻ മാസ്റ്റർ ആലപിച്ച ഗാനങ്ങളും ശ്രെദ്ധ നേടിയിരുന്നു. ഗോപിനാഥ മേനോൻ എന്ന കഥാപാത്രത്തെ ആയിരുന്നു ദിലീപ് ചിത്രത്തിൽ അവിസ്മരണീയമാക്കിയിരുന്നത്. ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ സതീഷ് പൊതുവാൾ. ടി വി ചന്ദ്രനുമായി വളരെ അടുത്ത സൗഹൃദമായിരുന്നു തനിക്ക് ഉണ്ടായിരുന്നത് എന്നും ഇരുവരും നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നതാണ് പറയുന്നത്. ആനച്ചന്തം എന്ന സിനിമയിലും ഇരുവരും ഒരുമിച്ചാണ് എത്തിയത്. കാസ്റ്റിംഗ് പോരായ്മയായിരുന്നു ചിത്രത്തിന്റെ പരാജയമായി സംവിധായകൻ തുറന്നു പറയുന്നത്. മറ്റൊരു നടനു വേണ്ടി ഒരുക്കിയ ചിത്രത്തിലേക്ക് ദിലീപ് എത്തുകയായിരുന്നു ചെയ്തത്. മാസ്റ്റർ ബീൻ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..
” കാസ്റ്റിങ്ങിന്റെ പോരായ്മയാണ് കഥാവശേഷന്റെ പരാജയത്തിന് കാരണമായത്. സിനിമയുടെ തിരക്കഥ ഞാൻ നേരത്തെ തന്നെ വായിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിനെ ആയിരുന്നു നടനായി പരിഗണിച്ചിരുന്നത്. ആ ചിത്രം വളരെ കൃത്യമായ ഒരു കാസ്റ്റിംഗ് തന്നെയായിരുന്നു മോഹൻലാൽ. ഈ സിനിമയിൽ ജോലി ചെയ്തിട്ടില്ല എങ്കിലും പിന്നീട് കാസ്റ്റിംഗ് പിഴവിനെ കുറിച്ച് സംവിധായകൻ ടി വി ചന്ദ്രനോട് പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തിനും അത് ഒരുവിധം മനസ്സിലാക്കാൻ സാധിച്ചിരുന്നു. വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യുന്ന ആളാണ് ടി വി ചന്ദ്രൻ. അതിനാൽ തന്നെ പെട്ടെന്ന് ഒരു നിർമ്മാതാവിനെ കിട്ടുക എന്ന് പറയുന്നത് വളരെ ശ്രമകരമായ ഒരു കാര്യം തന്നെയാണ്. ഈ സമയത്ത് ദിലീപ് ചിത്രം നിർമ്മിക്കാം എന്ന് പറയുകയും ചെയ്തു. മോഹൻലാൽ ആയിരുന്നു ആ കഥാപാത്രം ചെയ്തിരുന്നത് എങ്കിൽ ആ സിനിമയുടെ നിറവും കഥാപാത്രവും തന്നെ മാറുമായിരുന്നു. ഇത് സംഭവിച്ചത് തന്നെയാണ് അടൂർ സാറിന്റെ ചിത്രത്തിനും സംഭവിച്ചത്. അദ്ദേഹം ദിലീപിനെ വച്ച് പിന്നെയും എന്നൊരു ചിത്രം ചെയ്തു. ഈ ചിത്രവും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടാതിരുന്നത് മിസ്കാസ്റ്റിംഗ് ആയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.