” മമ്മൂക്കയുടെ മനസ്സ് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല” – ഹിറ്റ്ലർ സെറ്റിൽവെച്ച് ലാലുമായി ഉണ്ടായ മമ്മൂട്ടിയുടെ രസകരമായ വഴക്കുകളെ കുറിച്ചും വാശികളെ കുറിച്ചും സിദ്ധിഖ്
മെഗാസ്റ്റാർ മമ്മൂട്ടി ഒരു ദേഷ്യക്കാരനാണ് എന്നുള്ള കാര്യം ആരാധകർക്ക് പോലും അറിയാവുന്ന കാര്യമാണ്. അപ്പോൾ പിന്നെ സിനിമ മേഖലയിൽ അത് പരസ്യമായ രഹസ്യം ആയിരിക്കും എന്നുള്ളത് ഉറപ്പാണല്ലോ. മമ്മൂട്ടിയുമായി രസകരമായ വഴക്കുകളെ കുറിച്ചും വാശികളെ കുറിച്ചും ഒക്കെ ചില താരങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നത് ഗൗരവം നിറഞ്ഞ മനസ്സിനുള്ളിൽ വളരെ മികച്ച രസകരമായ വ്യക്തിത്വമുള്ള മറ്റൊരു മമ്മൂക്ക ഉണ്ട് എന്നത് തന്നെയാണ്.
ഇപ്പോൾ സഫാരി ചാനലിൽ നടന്ന ഒരു പരിപാടിയിൽ സംവിധായകൻ സിദ്ദിഖ് ലാലുമായി മമ്മൂട്ടി വഴക്കുണ്ടാക്കിയ സംഭവത്തെക്കുറിച്ചാണ് തുറന്നു പറയുന്നത്. അന്ന് മമ്മൂക്ക മുടിയൊക്കെ സൈഡിലേക്ക് ചീകി വയ്ക്കുന്ന ഒരു സമയമാണ്. എപ്പോഴും അങ്ങനെയാണ്. മുടി പുറകോട്ട് വെച്ചാൽ നന്നായിരിക്കും എന്നൊക്കെ ഞാനന്ന് മമ്മൂക്കയുടെ പറഞ്ഞിരുന്നു. ഇതായിരിക്കും നന്നാവുക എന്നായിരുന്നു അപ്പോൾ മമ്മൂക്കയുടെ മറുപടി. ഷോട്ടിലേക്ക് കടക്കുന്നതിനു തൊട്ടുമുൻപ് ലാൽ പുറകോട്ട് മുടി വെക്കുന്ന കാര്യം എന്നോട് വന്ന് പറയുകയും ചെയ്തു. മമ്മൂക്കയ്ക്ക് താൽപര്യക്കുറവുണ്ട് എന്നും പറഞ്ഞിരുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ വിട്ടേക്ക് മുടിയിൽ എന്ത് കാര്യം ഇരിക്കുന്നുവെന്ന് ഞാൻ ലാലിനോട് പറയുകയും ചെയ്തു. മമ്മൂട്ടിയ്ക്ക് കുറച്ചുകൂടി മെച്യൂരിറ്റി വരുമെന്നും, റെസ്പെക്ട് തോന്നും എന്നൊക്കെ ലാൽ പറഞ്ഞു.
പുറകോട്ട് ചീക്കാം എന്നൊക്കെ ലാൽ പറഞ്ഞു. ഞാൻ പോയി പറയാം എന്ന് പറഞ്ഞു മമ്മൂക്കയുടെ അടുത്തേക്ക് പോവുകയും ചെയ്തു. അപ്പോൾ മമ്മൂക്ക പറഞ്ഞത് എന്റെ മുടി എങ്ങനെ വേണമെന്ന് ഞാനാണ് തീരുമാനിക്കുന്നത് എന്നായിരുന്നു. എങ്കിൽ ഓക്കേ എന്ന് പറഞ്ഞു ലാൽ വരികയും ചെയ്തിരുന്നു. ഷോട്ട് ശരി ആയപ്പോഴേക്കും മമ്മൂക്ക ജോർജിനെ വിളിച്ചു, ജെല്ല് ഉപയോഗിച്ച് മുടി പുറകിലേക്ക് വെച്ചു. എന്നിട്ട് ലാലിനോട് ഓക്കേ അല്ലെന്ന് ചോദിച്ചു. അപ്പോൾ ലാൽ ചിരിക്കുകയും ചെയ്തു. മമ്മൂക്കയുടെ മനസ്സ് അതാണ്, അദ്ദേഹം അങ്ങനെ തന്നെ ചെയ്യണം എന്നൊക്കെ നേരത്തെ തന്നെ മനസ്സിൽ ഫിക്സ് ചെയ്തതാണ്. പക്ഷേ അത് നമ്മളോട് മമ്മുക്ക സമ്മതിച്ചു തരില്ല. അത് മമ്മൂട്ടിയുടെ ഒരു പ്രത്യേകതയാണ് എന്നും സിദ്ദിഖ് ഈ പരിപാടിയിൽ വ്യക്തമാക്കുന്നുണ്ട്.