ആക്ഷന്‍ ഫാമിലി പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം! ഗംഭീര റിപ്പോര്‍ട്ടുകളുമായി വിശാലിന്റെ ‘ലാത്തി’
വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാത്തി ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയിരുക്കുകയാണ്. ഒരു ആക്ഷന്‍ എന്റര്ടെയ്നര് ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയ്ലര് പുറത്തുവന്നതോടെ പ്രേക്ഷകരൊക്ക വലിയ പ്രതീക്ഷയില്‍ തന്നെയാണ് ചിത്രം കാണാന്‍ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷ, നിരാശയാക്കാതെയാണ് ലാത്തിയുടെ വരവ്.
ചിത്രത്തില്‍ നായകനായി എത്തുന്നത് വിശാല്‍ ആണ്. വിശാലിനൊപ്പം സുനൈനയാണ് നായികയായി എത്തുന്നത്. ഒരു പോലീസ് ആക്ഷന്‍ ഡ്രാമയായാണ് ലാത്തി എത്തുന്നത്. വിശാലിന്റെ മാസ് ഡയലോഗുകളും, ആക്ഷന്‍ രംഗങ്ങശളും തിയേറ്ററുകളില്‍ പ്രേക്ഷകരെ പിടിച്ചിരുത്തും. ചിത്രത്തിലെ എടുത്തു പറയേണ്ട കാര്യം യുവന് ശങ്കര്‍ രാജയുടെ ത്രസിപ്പിക്കുന്ന സംഗീതമാണ്. രമണയും നന്ദയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ബാലസുബ്രഹ്മണ്യന് ആണ്. എന്‍ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ബാല ഗോപി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പിആര്‍ഒ ജോണ്സണ് ആണ്.
അതേസമയം, ആക്ഷന്‍ ഹീറോയായ വിശാലിന്റെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ് ലാത്തി. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ീസര്‍ ദശ ലക്ഷം കാഴ്ചക്കാരെ നേടിയിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന് ഒരുക്കിയ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോര്‍ത്തിണക്കിയ ടീസര്‍ റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കകം ആരാധകര്‍ ഏറ്റെടുത്തു. ഈ ചിത്രത്തില്‍ വിശാല്‍ എത്തുക ഒരു സാധാരണ കോണ്‍സ്റ്റബിളായിട്ടാണ്.
ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് എത്തുന്നത്. മലയാളി നടന് പി. എന്‍.സണ്ണി ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നടന് പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതുവരെ ഇല്ലാത്ത രീതിയിലാണ് സിനിമയുടെ പ്രമോഷന് വര്‍ക്കുകള്‍ നടന്നത്. തമിഴ്നാട്ടിലും, തെലുങ്കാനയിലും, ആന്ധ്രയിലും, കര്‍ണാടകയിലും യുവാക്കളെ ആകര്‍ഷിക്കുവാന്‍ വേണ്ടി ഊണും ഉറക്കവുമില്ലാതെ അവിടങ്ങളിലെ കോളേജുകള്‍ തോറും സന്ദര്‍ശനം നടത്തി പടയോട്ടം തുടരുകയാണ് വിശാല്‍. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ആരാധകരും വലിയ പ്രതീക്ഷയിലാണ്.
അതേസമയം, ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷന്റെ ഒരു വിഹിതം പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് നടന് വിശാല്‍ റിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകരെന്നും, അതുകൊണ്ടാണ് അവരെ സഹായിക്കാന്‍ തീരുമാനിച്ചതെന്നുമാണ് വിശാല്‍ പറയുന്നത്. ഇതാദ്യമായിട്ടല്ല നടന് കര്‍ഷകരെ സഹായിക്കുന്നത്. 2018 ല്‍ പുറത്ത് ഇറങ്ങിയ സണ്ടക്കോഴി2 എന്ന ചിത്രത്തിന്റെ കളക്ഷന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു.