അതിവേഗം ഒടിടിയില്‍ എത്താന്‍ ഗോള്‍ഡ്; തിയേറ്ററില്‍ സംഭവിച്ച ക്ഷീണം ഒടിടിയില്‍ നികത്തുമോ? റിലീസ് തീയതി പ്രഖ്യാപിച്ചു
1 min read

അതിവേഗം ഒടിടിയില്‍ എത്താന്‍ ഗോള്‍ഡ്; തിയേറ്ററില്‍ സംഭവിച്ച ക്ഷീണം ഒടിടിയില്‍ നികത്തുമോ? റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോള്‍ഡ്. അതുകൊണ്ട് തന്നെ ഗോള്‍ഡിന്റെ റിലീസിനായി പ്രേക്ഷകര്‍ ഏറെ കാത്തിരുന്നുവെങ്കിലും ചിത്രം തിയേറ്ററില്‍ എത്തിയതോടെ അത്ര നല്ല അഭിപ്രായങ്ങള്‍ അല്ല ലഭിച്ചിരുന്നത്. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു അത്. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗോള്‍ഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബര്‍ 29 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Gold Movie Review: Prithviraj, Nayanthara and Alphonse Puthren's film could have been a short film - India Today

ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗോള്‍ഡ്. അല്‍ഫോണ്‍സിന്റെ പ്രേമം എന്ന ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. ഒപ്പം അല്‍ഫോന്‍സിന്റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും എത്തുന്ന ചിത്രം എന്നതും. എന്നാല്‍ റിലീസിനു പിന്നാലെ മോശം അഭിപ്രായങ്ങള്‍ പറഞ്ഞവരാണ് കൂടുതലും.

Gold' movie review: Alphonse Puthren-Prithviraj's film fails to sparkle - The Hindu

അതേസമയം ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ചലച്ചിത്ര പ്രേമികളും ഉണ്ടായിരുന്നു. ഓണം റിലീസ് ആയി എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഡിസംബര്‍ 1 ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. തിയേറ്ററില്‍ വര്‍ക്ക് ആവാത്ത ചിത്രമാണെങ്കിലും തങ്ങള്‍ക്ക് ലാഭമാണ് ഗോള്‍ഡ് ഉണ്ടാക്കിയതെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

Gold (2022) - IMDb

പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമെ മല്ലിക സുകുമാരന്‍, ബാബുരാജ്, ലാലു അലക്‌സ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, ജഗദീഷ്, അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, ചെമ്പന്‍ വിനോദ് ജോസ്, ദീപ്തി സതി, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, അബു സലിം, അല്‍ത്താഫ് സലിം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.