ആക്ഷന്‍ ഹീറോ വിശാല്‍ നായകനാകുന്ന ‘ലാത്തി’ ; റിലീസ് തിയതി പുറത്തുവിട്ടു
ആക്ഷന്‍ ഹീറോ വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. വിശാലിന്റെ കരിയറിലെ 32ാമത്തെ ചിത്രമാണ് ലാത്തി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടപ്പോള്‍ വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയകളിലും ആരാധകരിലും വന്‍ ആഘോഷമായിരുന്നു. ചിത്രത്തിന്റെ റിലീസിനായാണ് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. വിശാല്‍ നായകനാകുന്ന ചിത്രം ഡിസംബര്‍ 22നാണ് പ്രദര്‍ശനത്തിന് എത്തുക. യുവന് ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാല്‍ അഭിനയിക്കുന്നത്.
നടന്മാരായ രമണയും നന്ദയും ചേര്‍ന്ന് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ഏ വിനോദ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലസുബ്രഹ്മണ്യന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എന്‍ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ലാത്തി എന്ന ചിത്രം റിലീസ് ചെയ്യുന്നത്. വൈകാരികതയും ആക്ഷനും സമ്മിശ്രമായി ചേര്‍ത്ത് ഒരു പോലീസ് സ്റ്റോറിയാണ് ലാത്തി. ചിത്രത്തില്‍ വിശാലിന്റെ നായികയായെത്തുന്നത് സുനൈന ആണ്. നേരത്തെ സുനൈനയും വിശാലും ഒന്നിച്ച ചിത്രം സുമാര്‍ ആയിരുന്നു. തൃഷ നായികയായി എത്തിയ ചിത്രത്തില്‍ പ്രാധാന്യം ഒട്ടും കുറയാത്ത സെക്കന്റ് ഹീറോയിന്റെ വേഷമായിരുന്നു സുനൈന അവതരിപ്പിച്ചത്.
ചിത്രത്തില്‍ നടന് പ്രഭുവും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു മലയാളി നടനായിരിക്കും ഇതിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സാം സി എസ് ആണ് ലാത്തി ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗഹ്രണം നിര്‍വഹിക്കുന്നത് ബാലസുബ്രഹ്മണ്യമാണ്. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒറുക്കിയിരിക്കുന്നത് ദിലീപ് സുബ്ബരായനാണ്. ചെന്നൈയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ് നടന്നത്.
വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ് എസ് ജെ സൂര്യയും പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ‘മാര്‍ക്ക് ആന്റണി’. ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രന്‍ ആണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ‘മാര്‍ക്ക് ആന്റണി’ ചിത്രീകരിക്കുന്നത്. അഭിനന്ദന് രാമാനുജന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉമേഷ് രാജ്കുമാറാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.