“ദൈവം ഒരാളെ പാടുള്ളു, ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു” : ബൈജു സന്തോഷ്
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടനാണ് ബൈജു. വളരെ ചെറുപ്പത്തില്‍ ബാലതാരമായി തന്നെ സിനിമ രംഗത്ത് എത്തി ഇന്നും പ്രേക്ഷകരെ രസിപ്പിക്കുന്ന വേഷങ്ങള്‍ ഇദ്ദേഹം ചെയ്യുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറഞ്ഞ പ്രസ്താവനകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുകയാണ്.
വിശ്വാസിയാണോ എnn അവതാരകന്റെ ചോദ്യത്തിന് ബൈജു നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ‘ഞാന്‍ ചോദിക്കട്ടെ, ഒരു മാനവരാശിക്ക് എന്താ മൂന്ന് ദൈവങ്ങളോ. ദൈവം എന്ന് പറയുന്നത് തന്നെ ഒരാളെ പാടുള്ളൂ . എല്ലാ മനുഷ്യര്‍ക്കും ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു. ഒരു വിഭാഗത്തിന് ഒരു ദൈവം, മറ്റൊരു വിഭാഗത്തിന് വേറെ ദൈവം. അല്ലാത്ത വിഭാഗത്തിന് വേറെയും കുറേ ദൈവങ്ങള്‍. ഇത് എന്താണ് എവിടെ തിരിഞ്ഞാലും ദൈവങ്ങളാണോ ” – ബൈജു സന്തോഷ് കാന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
താന്‍ ജീവിതത്തില്‍ പിടിച്ചു നില്‍ക്കുന്നത് ദൂര്‍ത്തില്ലാത്ത വ്യക്തിയായതോണ്ടാണ് . ആര്‍ക്ക് വേണ്ടിയും ആരും ഉണ്ടാകില്ല എന്നത് എന്റെ ജീവിതത്തിൽ ഇപ്പോള്‍ തത്വമായി മാറിയിരിക്കുകയാണ്. ചിരിച്ച് കാണിക്കുന്നവര്‍ എല്ലാവരും എപ്പോഴും സുഹൃത്തുക്കള്‍ അല്ല. എനിക്കുണ്ടായ പോലെ സുഹൃത്തുക്കള്‍ മലയാള സിനിമയില്‍ തന്നെ വേറെ ആർക്കും ഉണ്ടായിരുന്നില്ല. എല്ലാ ക്ലാസിലും സൗഹൃദം സൂക്ഷിക്കുമായിരുന്നു . എന്നാല്‍ എന്നെ സഹായിക്കാന്‍ ഞാന്‍ ഒരാളോടും ഇതുവരെ പറഞ്ഞിട്ടില്ല. നല്ല അവസരങ്ങൾ ലഭിച്ചാൽ സിനിമയിൽ അത് ചെയ്യാൻ തന്നെയാണ് തീരുമാനം.
അടുത്തിടെ പ്രിയ ദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേര്‍സ് എന്ന ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചു. എന്‍റെ ഏഴു ദിവസത്തെ ഡേറ്റ് വാങ്ങി എന്നാല്‍ അത് വന്നപ്പോള്‍ ഞാന്‍ ആ ചിത്രത്തിൽ ഇല്ല. അതിന്‍റെ കാരണം ഞാന്‍ ചോദിച്ചില്ല. അത് ചോദിക്കേണ്ട ആവശ്യമില്ല എന്നാണ് എനിക്ക് തോന്നിയത് . അത് വലിയ കാര്യമില്ല, എല്ലാം അവരുടെ തീരുമാനങ്ങളാണ്. നമ്മളെപ്പോലെ ആയിരിക്കണം എല്ലാവരും എന്ന് എപ്പോഴും ചിന്തിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത് – താരത്തിന്റെ തുറന്നു പറച്ചിൽ ഇതിനോടൊപ്പം തന്നെ സമൂഹം മാധ്യമങ്ങളിലും ചർച്ചയായി മാറി.