‘നമ്മുടെ രക്തത്തിന് മാത്രമാണ് ജാതി-മത വ്യത്യാസം ഇല്ലാതത്തത്’ ; നടന് വിജയ്
നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരനും ദരിദ്രനും എന്ന വ്യത്യാസവും, ജാതി – മത വ്യത്യാസങ്ങളും ഇല്ലാത്തതെന്ന് തമിഴ് സിനിമാ താരം വിജയ്. രക്തം നല്കാന് വരുന്നവരോട് ജാതിയും മതവും ജാതകവും ചോദിക്കില്ലല്ലോ. മനുഷ്യരായ നമ്മളാണ് ഇവയെല്ലാം ഉയര്‍ത്തിക്കാട്ടി ജീവിച്ച് പഴകിയതെന്നും വിജയ് പറയുന്നു.
വിജയ് പറഞ്ഞ വാക്കുകള്‍….
‘നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരനെന്നോ, ദരിദ്രനെന്നോ, ആണും പെണ്ണും എന്നോ, ഉയര്‍ന്ന ജാതി താഴ്ന്ന ജാതി എന്നോ ഉള്ള വ്യത്യാസം ഇല്ലാത്തതെന്നും, നീ ഏത് മതത്തില്‍പ്പെട്ടവനാണ് എന്ന പ്രശ്നങ്ങള്‍ പോലും രക്തത്തിന് മാത്രമാണ് ഇല്ലാത്തതെന്നും നടന് പറയുന്നു. ബ്ലെഡ് ഗ്രൂപ്പുകള്‍ ഒരുപോലത്തെ ആയാല്‍ മാത്രം മതി. രക്തം നല്കാന് വരുന്നവരോട് ജാതിയും മതവും ജാതകവും ചോദിക്കില്ലല്ലോ. മനുഷ്യരായ നമ്മളാണ് ഇവയെല്ലാം ഉയര്‍ത്തിക്കാട്ടി ജീവിച്ച് പഴകിയത്. രക്തത്തിന് അതൊന്നും ബാധകമേ ഇല്ല. ഈയൊരു നല്ല ഗുണമെങ്കിലും നമ്മുടെ രക്തത്തില്‍ നിന്നും നമ്മള് പഠിക്കണം എന്നതിന് വേണ്ടിയാണ് ഞാന്‍ ഇത് പറഞ്ഞത്’.
വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരിസ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ അവസരത്തില്‍ താന്‍ എന്തുകൊണ്ടാണ് രക്തദാന ക്യാമ്പുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് പറയുകയായിരുന്നു വിജയ്. വിജയിയുടെ ഫാന്‍സ് അസോസിയേഷനുകള്‍ പലപ്പോഴും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. അവ വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്.
അതേസമയം, പൊങ്കല്‍ റിലീസ് ആയി എത്തുന്ന വിജയിയുടെ വാരിസ് എന്ന് ചിത്രത്തിനായി കാത്തിരകിക്കുകയാണ് ആരാധകര്‍. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷന് മെറ്റീരിയലുകള്‍ക്കും അപ്ഡേറ്റുകള്‍ക്കും കാഴ്ച്ചക്കാര്‍ ഏറെയാണ്. വിജയ്യുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ് വരിസ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്റെ നിര്‍മ്മാണം. ഫാമിലി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.