
‘മോഹൻലാലിന്റെ ഭീഷ്മർ വീണ്ടും’ ; ഇതിഹാസം ലോഹിതദാസിന്റെ ആ വലിയ സ്വപ്നം യാഥാർത്ഥ്യമാകുമോ?

മലയാള സിനിമാ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ ലോഹിതദാസ് ചിത്രങ്ങൾ. മോഹൻലാൽ എന്ന മഹാ നടന്റെ ഏറ്റവും മികച്ച സിനിമകളുടെ എല്ലാം തൂലികയ്ക്ക് പിന്നിൽ ലോഹിതദാസ് എന്ന വ്യക്തി ഉണ്ടായിരുന്നു. കിരീടം, കന്മദം, ദശരഥം, ഭരതം, കമലദളം തുടങ്ങിയ അനശ്വര സിനിമകൾ തന്നെ ഇതിന് ഉദാഹരണങ്ങളാണ്. ലോഹിതദാസിന് ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കിയുള്ള ഭീഷ്മർ എന്ന സിനിമ. ലോഹിതദാസിന്റെ മകനായ വിജയ് ശങ്കര്‍ ആണ് ഇക്കാര്യം വീണ്ടും തുറന്നു പറഞ്ഞിരിക്കുന്നത് . മാതൃഭൂമി ഡോട്ട് കോമിൽ നൽകിയ അഭിമുഖത്തിലാണ് വിജയ് ശങ്കർ അച്ഛന്റെ രഹസ്യങ്ങളെക്കുറിച്ച് മനസ്സുതുറന്നത്. ഏകദേശം എട്ട് മാസമെടുത്തിട്ടും ഭീഷ്മർ എന്ന സിനിമയുടെ തിരക്കഥ എഴുതിത്തീര്‍ക്കാന്‍ അച്ഛന് സാധിച്ചില്ല അതേ സമയം ഏതൊരു തിരക്കഥയും അനായാസം എഴുതി തീർക്കുന്ന അച്ഛനെപ്പോലൊരു വ്യക്തിക്ക് അത് എഴുതി തീർക്കാൻ കഴിയാത്ത അത്രയും ഹെവി ആയിരുന്നു ഒരു സബ്ജക്റ്റ് ആയിരുന്നു ഭീഷ്മർ.

ഭീഷ്മർ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാത്ത ആയിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. അവസാന ആ സമയത്ത് ആ സ്വപ്നം അച്ഛനെ വല്ലാതെ അലട്ടിയിരുന്നു.മലയാളത്തിലെ എക്കാലത്തെയും അനശ്വര സിനിമകളിലൊന്നായ കിരീടത്തിലെ തിരക്കഥ പോലും ഏകദേശം അഞ്ചു ദിവസം കൊണ്ട് എഴുതി തീർത്ത വ്യക്തിയാണ് ലോഹിതദാസ്. എന്നാൽ ഭീഷ്മർ എന്ന സിനിമയുടെ തിരക്കഥയ്ക്കായി എട്ടോളം മാസം അദ്ദേഹം ചെലവഴിച്ചെങ്കിലും അത് പൂർത്തീകരിക്കാൻ സാധിക്കാതെ വരികയായിരുന്നു.

അച്ഛൻ ആ സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. മലയാള സിനിമയിൽ ലോഹിതദാസിന് ഏറ്റവും മികച്ച കഥാപാത്രങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ കാലയളവിലും ലോഹിതദാസ് ജീവിച്ചിരുന്നിട്ട് ഉണ്ടായിരുന്നു എങ്കിൽ അത് പല മഹാ സിനിമകളുടെയും ഉദയം കൂടി ആകുമായിരുന്നു. ഈ കലാകാരനെ ഒരിക്കലും പ്രായം ആകില്ല എന്ന് അയാളുടെ സർഗ്ഗാത്മകത എന്നും വിനു പോലെ ആകുമെന്നും മകൻ ഓർമിപ്പിക്കുകയാണ്. അച്ഛൻ അത്തരത്തിലുള്ള ഒരു വ്യക്തിയായിരുന്നു എന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകൾ ഇന്നും ആരാധകർ ഏറ്റെടുക്കുന്നത്.
