തീപ്പൊരി ഐറ്റവുമായി വിജയ്…! ലിയോ വേറെ ലെവലെന്ന് പ്രേക്ഷകര്‍ , ട്രയ്ലര്‍ കാണാം
സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം ഫാന്‍ തിയറികള്‍ക്ക് കാരണക്കാരനാവുന്ന സംവിധായകന് ലോകേഷ് കനകരാജ് ആണ്. കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ വിക്രത്തില്‍ തന്റെ മുന്‍ ചിത്രം കൈതിയിലെ റെഫറന്‍സുകള്‍ കൊണ്ടുവന്നതോടെയാണ് ഇത് വലിയ രീതിയില്‍ ആരംഭിച്ചത്. തന്റെ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി പത്ത് സിനിമകള്‍ ചേര്‍ന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സ് ആണ് ലക്ഷ്യമിടുന്നതെന്ന് ലോകേഷ് തന്നെ വെളിപ്പെടുത്തിയതോടെ ആരാധകര്‍ ഉണര്‍ന്നു. വരാനിരിക്കുന്നത് ഏറ്റവും ആരാധകരുള്ള വിജയ് കൂടി ആയതിനാല്‍ ലിയോയ്ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫാന്‍ തിയറികള്‍ നിരവധിയാണ്. ലിയോ എല്‍സിയുവിന്റെ ഭാഗമാണെന്നോ അല്ലെന്നോ ലോകേഷോ മറ്റ് അണിയറക്കാരോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അത് അവര്‍ പറയാതെ ഒളിപ്പിച്ചിരിക്കുന്ന സര്‍പ്രൈസ് ആണെന്ന് വിശ്വസിക്കാനാണ് ആരാധകര്‍ക്ക് ഇഷ്ടം.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ദളപതിയുടെ അതിഗംഭീര ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 19ന് ചിത്രം തീയേറ്ററുകളില്‍ എത്തും. മാസ് ഡയലോ?ഗുകളാലും ആക്ഷന്‍ രം?ഗങ്ങളാലും സമ്പന്നമാണ് ട്രെയിലര്‍. അഞ്ച് മിനിറ്റുകൊണ്ടാണ് ട്രെയിലര്‍ ഒരു മില്യണ്‍ വ്യൂ പിന്നിട്ടത്. ഇപ്പോഴിതാ ട്രെയ്ലര് പുറത്തെത്തിയതോടെ പല പുതിയ തിയറികളും സിനിമാപ്രേമികള്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ ഒന്ന് പി പത്മരാജന്റെ സംവിധാനത്തില്‍ ജയറാം നായകനായ അപരനുമായി ലിയോയ്ക്ക് സാമ്യമുണ്ടാകുമോ എന്നാണ്. ലിയോ ട്രെയ്ലറില് തികച്ചും വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളില്‍ വിജയ് എത്തുന്നുണ്ട്. അതില്‍ ഒരു ഗെറ്റപ്പിലെ കഥാപാത്രമാണ് മുഖ്യമായും വന്നുപോകുന്നത്.
എന്നാല്‍ ഇത് രണ്ട് കഥാപാത്രങ്ങള്‍ ആയിരിക്കില്ലെന്നും ഒരേ കഥാപാത്രത്തിന്റെ രണ്ട് കാലങ്ങള്‍ ആയിരിക്കുമെന്നും മറ്റൊരു വിഭാഗം പറയുന്നുണ്ട്. ഒരു കഥാപാത്രം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലും മറ്റൊരാള്‍ അങ്ങനെ അല്ലെന്നുമാണ് ഇതിനവര്‍ മുന്നോട്ട് വെക്കുന്ന വാദം. ചിത്രം ഡേവിഡ് ക്രോണെന്‍ബെര്‍ഗിന്റെ എ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒന്നാണെന്ന് നേരത്തേ സിനിമാപ്രേമികള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ട്രെയ്ലര് എത്തിയതിന് ശേഷം അപരനൊപ്പം മറ്റൊരു സിനിമ കൂടി ചില സാമ്യതകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ 1956 ചിത്രം ദി റോങ് മാന്‍ ആണ് അത്. അതേസമയം ഈ ഫാന്‍ തിയറികളില്‍ എത്രത്തോളം വാസ്തവമുണ്ടെന്നറിയാന്‍ റിലീസ് വരെ കാത്തിരിക്കേണ്ടിവരും.
സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കള്‍. 14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയിനോടൊപ്പം ത്രിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.