
അന്ന് സൂര്യ, ഇന്ന് വിജയ് ; ഷാരൂഖ് ഖാൻ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ ദളപതി വിജയ്

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയുടെ ഹിറ്റ് സിനിമകളുടെ തുടർച്ചയ്ക്ക് ശേഷം തമിഴ് സംവിധായകനായ ആറ്റ്ലി ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിനായി കിങ് ഗാനുമായി കൈകോർക്കുകയാണ്. ഷാറൂഖാനെ കേന്ദ്ര കഥാപാത്രമാക്കി ജവാൻ എന്ന സിനിമയാണ് അറ്റ്ലീ അണിയിച്ചൊരുക്കുന്നത്. സിനിമയുടെ ഒഫീഷ്യൽ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചത്. ഷാറൂഖാന്റെ മുഖത്തെ ബാൻഡേജ് ചുറ്റിയ രീതിയിലുള്ള പോസ്റ്ററിലെ ലുക്ക് ഏവരെയും അമ്പരപ്പിച്ചു.

നയൻതാരയാണ് സിനിമയിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാരൂഖിനൊപ്പം ആദ്യമായാണ് തെന്നിന്ത്യൻ സൂപ്പർ നടിയായ നയൻതാര എത്തുന്നത്. തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആയ വിജയ് സേതുപതിയും സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. എന്നാൽ ഇപ്പോഴിതാ നടൻ വിജയ് യും ദീപിക പദുക്കോണും സിനിമയിൽ അതിഥി വേഷത്തിൽ എത്തും എന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. സിനിമയിൽ പ്രാധാന്യമുള്ള ഒരു അതിഥി വേഷത്തിലായിരിക്കും വിജയ് എത്തുന്നത്. എന്നാൽ ഈ വേഷം ചെയ്യാനായി വിജയ് പ്രതിഫലം ഒന്നും വാങ്ങിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.

ഷാരൂഖ്ഖാനും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രത്തിൽ പ്രത്യേക വേഷം ചെയ്യാൻ വിജയ് സമ്മതം പ്രകടിപ്പിച്ചു എണ്ണം 25 ദിവസത്തോളം ചെന്നൈയിൽ നടക്കുന്ന ഷൂട്ടിംഗ് വേളയിൽ ആയിരിക്കും വിജയ് ചിത്രത്തിലേക്ക് എത്തുക എന്നും അറിയാൻ കഴിഞ്ഞു. ഇതിനുമുൻപ് സൂര്യ അതിഥി വേഷങ്ങളിൽ അഭിനയിക്കാൻ വേണ്ടി പ്രതിഫലം വാങ്ങാതെ എത്തിയിരുന്നു. വിക്രം, റോക്കട്രി: ദി നമ്പി ഇഫക്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ ആണ് സൂര്യ പ്രതിഫലം വാങ്ങാതെ അഭിനയിച്ചത് ഇതേപോലെ തന്നെയായിരിക്കും വിജയും അഭിനയിക്കാൻ പോകുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. വിജയ് ഇപ്പോൾ വാരിസു എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വാരിസ്, ജവാൻ എന്നിങ്ങനെയുള്ള ചിത്രങ്ങൾക്ക് ശേഷം വിജയ് ലോകേഷ് കനഗരാജിന്റെ ദളപതി 67 എന്ന ചിത്രത്തിൽ ആയിരിക്കും അഭിനയിക്കാൻ പോകുന്നത് .
