“ഗോപി ചേട്ടനുമായി കമ്പയർ ചെയ്യാൻ കഴിയുന്ന ഏക നടൻ മോഹൻലാൽ മാത്രം” ; വേണു നാഗവള്ളി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു
മലയാളസിനിമയുടെ വിഷാദ നായകനെന്ന നിലയിൽ അറിയപ്പെട്ട താരമാണ് വേണു നാഗവള്ളി. ആകാശവാണിയിൽ അനൗൺസറായി ഔദ്യോഗിക ജീവിതം തുടങ്ങിയ താരം മലയാള സിനിമയിലേക്ക് കടന്നുവന്നത് വളരെ അവിചാരിതമായാണ്. 1976 പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിൽ പാട്ടുപാടിക്കൊണ്ട് ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് മലയാള സിനിമയിൽ നായകനായി തിളങ്ങുകയായിരുന്നു. പിന്നണി ഗായകൻ എന്നനിലയിൽ ആണ് താരം കടന്നുവന്നത് എങ്കിലും ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് 1979 കെജി ജോർജിൻറെ ഉൾക്കടൽ എന്ന ചിത്രത്തിലെ കാമുക വേഷം കൈകാര്യം ചെയ്ത് മലയാള സിനിമയിൽ തിളങ്ങുവാൻ വേണുവിന് സാധിച്ചു.
ചില്ല്, ശാലിനി എൻറെ കൂട്ടുകാരി എന്നിവ വേണുനാഗവള്ളി എന്ന താരത്തിന്റെ കഴിവ് തുറന്നുകാട്ടിയ ചിത്രങ്ങളിൽ ചിലത് മാത്രമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടനെന്ന് കാലം വിശേഷിപ്പിക്കുന്ന, സിനിമാപ്രേമികൾ തിരിച്ചറിഞ്ഞ മോഹൻലാലിനെ പറ്റി ഇപ്പോൾ വേണുനാഗവള്ളി പറഞ്ഞിരിക്കുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. “മോഹൻലാലിൻറെ റെയിഞ്ച് വളരെ വലുതാണെന്നും ഗോപി ചേട്ടനുമായി കമ്പയർ ചെയ്യാൻ ശ്രമിക്കുന്ന ഏക വ്യക്തി മോഹൻലാൽ ആണെന്നുമാണ്” വേണു നാഗവള്ളി പറഞ്ഞിരിക്കുന്നത്. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ഉണ്ടായി. 1978 പുറത്തിറങ്ങിയ ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി തിരക്കഥ രചിച്ച് തിരക്കഥാകൃത്തിന്റെ വേഷവും അദ്ദേഹം അണിഞ്ഞു. 1986 സുഖമോദേവി എന്ന ചിത്രത്തിന് രചന നിർവഹിച്ചു.ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹൻലാലായിരുന്നു. ശങ്കറും മോഹൻലാലും ഉർവശിയും ഒക്കെ നിറഞ്ഞാടിയ ചിത്രം മരിച്ചുപോയ പ്രിയ സുഹൃത്തിന് സ്മരണയ്ക്കു മുൻപിൽ അദ്ദേഹം സമർപ്പിച്ചു.
ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്നത് അദ്ദേഹത്തിൻറെ പൂർത്തിയാകാത്ത ആഗ്രഹവുമായിരുന്നു. ലാൽസലാം,ഏയ് ഓട്ടോ, കളിപ്പാട്ടം തുടങ്ങിയ സിനിമകൾ അദ്ദേഹത്തിൻറെ സംവിധാനമികവിന് ഉദാഹരണങ്ങളാണ്. ഈ ചിത്രങ്ങളിലൊക്കെ നായകവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത് മോഹൻലാലായിരുന്നു എന്നതും എന്നും എടുത്തു പറയേണ്ട കാര്യമാണ്. 1990കളുടെ അവസാനത്തോടെ സിനിമാരംഗത്തു നിന്ന് ഏതാണ്ട് പൂർണ്ണമായി തന്നെ പിൻവാങ്ങിയ വേണുനാഗവള്ളി അവസാനം സംവിധാനം ചെയ്തത് 2009 ഭാര്യ സ്വന്തം സുഹൃത്ത് എന്ന ചിത്രമായിരുന്നു. വേണു നാഗവള്ളി എന്ന വെള്ളിത്തിരയിലെ ദേവദാസ് ആയിരുന്ന താരത്തിൻറെ യഥാർത്ഥ മുഖം മലയാളികൾ കണ്ടത് കിലുക്കം എന്ന എക്കാലത്തെയും ഹിറ്റ് കോമഡി ചിത്രത്തിൻറെ തിരക്കഥാകൃത്തിന്റെ രൂപത്തിലായിരുന്നു.ഈ ചിത്രത്തിലും മോഹൻലാലും ജഗതി ശ്രീകുമാറും പ്രധാനവേഷങ്ങളിലെത്തുന്നു എന്നത് വേണുവിന് മോഹൻലാലിനോട് ഉള്ള അടുപ്പം കൂടുതൽ ഉറപ്പിക്കുന്നതിന് ഉദാഹരണം തന്നെയാണ്.