“മമ്മൂക്കയോടൊപ്പം അഭിനയം, മഹാഭാഗ്യമാണത് ” ; വീണ നായർ
1 min read

“മമ്മൂക്കയോടൊപ്പം അഭിനയം, മഹാഭാഗ്യമാണത് ” ; വീണ നായർ

മമ്മൂട്ടിയെ നായകനായക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. കഴിഞ്ഞ വർഷങ്ങളിൽ മമ്മൂട്ടി തീർത്ത വിജയത്തിന് തുടക്കമിടാൻ ഈ ചിത്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ചിത്രം ഈ മാസം 23ന് തിയറ്ററുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സിലെ അഭിനേതാക്കളുടെ ചെറുവീഡിയോ അണിയറക്കാർ പുറത്തുവിടുകയാണ്. നടി വീണ നായരുടേതാണ് പുതിയ വീഡിയോ. മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റെയും ആഗ്രഹമാണെന്നും ആ വലിയ ഭാഗ്യം തനിക്ക് ലഭിച്ചെന്നും വീണ പറയുന്നു. സൂപ്പർ കൂളായിട്ടുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ എന്നും നടി കൂട്ടിച്ചേർത്തു.

‘മലയാള സിനിമയിൽ അഭിനയിക്കുന്ന എല്ലാ ആർട്ടിസ്റ്റുകളുടെയും ആഗ്രഹമാണ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണം എന്നത്. അങ്ങനെ ഒരു വലിയ ഭാഗ്യമാണ് എനിക്ക് ലഭിച്ചത്. ഗൗതം സാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിർമിക്കുന്ന, മമ്മൂക്ക ഹീറോയായിട്ട് വരുന്ന ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്സ്. എന്റേത് ചെറിയൊരു ക്യാരക്ടർ ആണ്. എങ്കിലും വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തിന് അവസരം ലഭിച്ചതിൽ എനിക്ക് ഒത്തിരി സന്തോഷമുണ്ട്. ഈ സിനിമയിലൂടെയാണ് ആദ്യമായി മമ്മൂക്കയെ നേരിൽ കാണുന്നത്. ആദ്യം കണ്ടപ്പോൾ ഭയങ്കര പേടിയായിരുന്നു. പിന്നീട് ഒരുമിച്ച് സീനിൽ അഭിനയിച്ചപ്പോൾ ഓക്കെയായി. ഡ്രീം കം ട്രൂ മൊമന്റ് ആയിരുന്നു അത്. ഗൗതം സാറിന്റെ സിനിമകളുടെ ആരാധികയാണ് ഞാൻ. സിനിമയ്ക്ക് സിങ് സൗണ്ട് ആണ്. അദ്ദേഹത്തെ കണ്ട് പഠിച്ച് വച്ച എല്ലാം മറന്ന് പോയി. സൂപ്പർ കൂളായിട്ടുള്ള സംവിധായകനാണ് അദ്ദേഹം. എല്ലാവരോടും സിമ്പിൾ ആൻഡ് ഹമ്പിൾ ആയിട്ടാണ് പെരുമാറുന്നത്. അതുകൊണ്ട് തന്നെ ലൊക്കേഷനിൽ യാതൊരു ടെൻഷനും ഇല്ലാതെ ഓരോന്നും ചെയ്യാൻ പറ്റി. വലിയൊരു ഭാഗ്യമായി കരുതുകയാണ്. നമ്മളൊന്നും ചിന്തിക്കുന്നത് പോലെയല്ല വലിയ വലിയ സൂപ്പർ താരങ്ങളെന്ന് മനസിലായി. ജോർജേട്ടൻ വഴിയാണ് ഈ റോൾ എനിക്ക് കിട്ടിയത്’, എന്നാണ് വീണ നായരുടെ വാക്കുകൾ