താരപ്പൊങ്കലിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി തമിഴ്നാട്; വാരിസും, തുനിവും നാളെ തിയേറ്ററുകളിലേക്ക്
തമിഴ്നാട്ടില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ദളപതി വിജയ് നായകനായി എത്തുന്ന വാരിസും തല അജിത്ത് നായകനായി എത്തുന്ന തുനിവും ആണ് ആ രണ്ട് ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും പൊങ്കല്‍ റിലീസായിട്ടാണ് തിയേറ്ററുകളില്‍ എത്തുന്നത്. ജനുവരി 11നാണ് അജിത് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ്. ഇതേ ദിവസം തന്നെയാണ് വിജയ് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസും. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആര് വാഴും ആര് വീഴും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.
വാരിസിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 50 മിനിറ്റുമാണ് (170 മിനുട്ടാണ്) ചിത്രത്തിന്റെ ദൈര്‍ഘ്യം. വിജയ് രാജേന്ദ്രന് എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാര്‍,പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് വാരിസ് സിനിമയില്‍ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ്. ഫിലിം ബീറ്റ് റിപ്പോര്‍ട്ട് പ്രകാരം 105 കോടി രൂപയാണ് വിജയ് ഈ ചിത്രത്തിന് വേണ്ടി വാങ്ങിയ പ്രതിഫലം. ഇതിന് പുറമേ ഇതിന്റെ ജിഎസ്ടി ടാക്സായി 19 കോടിയും വാങ്ങിയിട്ടുണ്ട്. വിജയിയുടെ കരിയറിലെ ഏറ്റവും കൂടിയ പ്രതിഫലമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയ നാല് കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. പ്രധാന വില്ലന്‍ വേഷത്തില്‍ എത്തിയ പ്രകാശ് രാജ് ഒരു കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. അതേസമയം, തമിഴിലും തെലുങ്കിലും ഒരുക്കിയ പടത്തിന്റെ ബജറ്റ് 200 കോടി കവിഞ്ഞുവെന്നാണ് വിവരം. അതില്‍ തന്നെ പകുതിയിലേറെ തുക താരങ്ങളുടെ പ്രതിഫലത്തിനായാണ് പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വാരിസിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം വിജയ്യുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ്. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.