തിയേറ്ററുകളിൽ ആറാടാൻ അറക്കൽ മാധവനുണ്ണി വീണ്ടും വരുന്നു…!! വല്യേട്ടൻ റീ റിലീസിന്
1 min read

തിയേറ്ററുകളിൽ ആറാടാൻ അറക്കൽ മാധവനുണ്ണി വീണ്ടും വരുന്നു…!! വല്യേട്ടൻ റീ റിലീസിന്

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വിജയ ചിത്രങ്ങളിലൊന്നാണ് വല്ല്യേട്ടൻ. മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാറായും വല്യേട്ടനായുമൊക്കെ അറിയപ്പെടാൻ തുടങ്ങുന്നത് വല്യേട്ടൻ സിനിമയ്ക്ക് ശേഷമാണ്. ‘വല്ല്യേട്ടനി’ല്ലാതെ മലയാളികള്‍ക്ക് ഒരാഘോഷവും ഉണ്ടവാറില്ലെന്ന സ്ഥിതിവിശേഷമായിരുന്നു കുറേനാള്‍ മുന്‍പ് വരെ. വിവിധ ചാനലുകളിലായി നിരവധി തവണയാണ് ഈ സിനിമ സംപ്രേഷണം ചെയ്തത്. അതിനാല്‍ത്തന്നെ ചിത്രത്തിലെ ഡയലോഗുകളും ആക്ഷനുമൊക്കെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അറക്കല്‍ മാധവനുണ്ണി എന്ന് നിസംശയം പറയാം. ചിത്രം വീണ്ടും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ റിലീസ് തിയതിയുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ ലോകത്ത് നടക്കുകയാണ്.

വല്യേട്ടൻ ഈ മാസം പകുതിയോടെയോ അവസാനമോ റിലീസ് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ. ഒക്ടോബറിൽ ആകും റിലീസ് എന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഷാജി കൈസ്- രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം പുത്തൻ ദൃശ്യമികവിന്റെ അകമ്പടിയോടെ തിയറ്റിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും. ശ്രീ മൂവിസിന്റെ മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് വല്ല്യേട്ടന്റെ ഫോർകെ വെൽഷൻ റിലീസ് ചെയ്യുന്നത്.

ശോഭന, പൂര്‍ണിമ, മനോജ് കെ ജയന്‍, സിദ്ദിഖ്, സുധീഷ്, വിജയകുമാര്‍, ഇന്നസെന്റ്, സായ്കുമാര്‍, എന്‍എഫ് വര്‍ഗീസ്, ക്യാപ്റ്റന്‍ രാജു, സുകുമാരി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ സിനിമയ്ക്ക് റീമേക്ക് പതിപ്പുകളും ഒരുങ്ങിയിരുന്നു. സഹോദരന്‍മാരെ ജീവനുതുല്യം സ്‌നേഹിക്കുന്ന അദ്ദേഹം അവരുടെ സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങളും അതിനിടയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമൊക്കെയാണ് സിനിമ മുന്നേറുന്നത്. പതിവ് പോലെ തന്നെ മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഈ ചിത്രത്തിലുമുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് പുത്തഞ്ചേരി-മോഹന്‍ സിതാര ടീമായിരുന്നു ഗാനങ്ങളൊരുക്കിയത്.