‘ഒരു അധ്യാപികയുടെ മകന് എന്ന നിലക്ക് വാത്തി സിനിമ കണ്ടപ്പോള്‍ അഭിമാനം തോന്നി’; കുറിപ്പ്
തമിഴ് സിനിമാ രംഗത്തെ വിലപിടിപ്പുള്ള താരമാണ് ധനുഷ്. നായക സങ്കല്‍പ്പങ്ങളെല്ലാം കാറ്റില്‍ പറത്തിയ ധനുഷ് ഇന്ന് മുന്‍നിര നായക നടനാണ്. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ മരുമകനും കൂടിയായിരുന്നു ധനുഷ്. തമിഴ് നടന് എന്നതിനപ്പുറം ഇന്ന് ഹോളിവുഡിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച നടനാണ് ധനുഷ്. നടനെന്നതിനപ്പുറം ഗായകന്, ഗാനരചയിതാവ് എന്നീ മേഖലകളിലും ധനുഷ് പ്രവര്‍ത്തിച്ചിരുന്നു. മുപ്പത്തൊമ്പത് കാരനായ നടന് ഏത് പ്രായത്തിലുള്ള റോളും അനായാസം വഴങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. സ്കൂള്‍ വിദ്യാര്‍ത്ഥിയായി വരെ ധനുഷ് തന്റെ മുപ്പതുകളില്‍ അഭിനയിച്ചിട്ടുണ്ട്. വാത്തിയാണ് നടന്റെ ഏറ്റവും പുതിയ സിനിമ. വാത്തിയിലെ താരത്തിന്റെ അഭിനയത്തെ അഭിനന്ദിച്ച് നിരവധിപേരായിരുന്നു രംഗത്തെത്തിയത്. മികച്ച സ്വീകരണമാണ് ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു പ്രേക്ഷകന് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
“ധനുഷ് തമിഴിലെ വ്യത്യസ്തനായ നടനാണ്. താനഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വം ഉണ്ടായിരിക്കണമെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ട്. ‘വാത്തിയിലും’ അത് കാണാം. വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതികളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഒരു അദ്ധ്യാപികയുടെ മകന് എന്ന നിലക്ക് വാത്തി സിനിമ കണ്ടപ്പോള്‍ അഭിമാനം തോന്നി. വാ വാത്തി ഗാനം മനോഹരം … പറയാതെ വയ്യെ”ന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 51 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രമാണ്.
കോളിവുഡിലെ ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയില്‍ ചിത്രം ഇടംപിടിക്കുമെന്നാണ് റിലീസ് ചെയ്ത ശേഷമുള്ള ദിനങ്ങളിലെ ജനങ്ങളുടെ പ്രതികരണം സൂചിപ്പിക്കുന്നത്. ഹൗസ്ഫുള് ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. ധനുഷിന്റെ അടുത്ത നൂറ് കോടി ചിത്രം ലോഡിങ് എന്നാണ് ആരാധകരും പറയുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാടിന് പുറമെ ആഗോള ബോക്സോഫീസിലും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളികളുടെ പ്രിയങ്കരിയായ നടി സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’.