വിജയ്-ലോകേഷ് കനകരാജ് ചിത്രത്തില് മാത്യു തോമസും, “ഇതിലും മികച്ച അരങ്ങേറ്റം വേറെ ഉണ്ടാകില്ല ” : മാത്യു തോമസ്
വിജയ് ആരാധകർ ആഘോഷമാക്കിയ ദിവസം ആണ് ഇന്ന്. ദളപതി 67 എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് തമിഴ് സിനിമ ആരാധകർക്ക് ഇന്നാണ് ലഭിച്ചത്. ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന വിജയ് – ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മുഴുവൻ അപ്ഡേറ്റുകളാണ് സിനിമയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ബോളിവുഡിലെ സൂപ്പർ നടനായ സഞ്ജയ് ദത്തുൾപ്പെടെ വമ്പൻ താര നിരയാണ് ലോകേഷ് കനകരാജ്-വിജയ് ചിത്രത്തിൽ അണിനിരക്കുന്നത്. ആ കൂട്ടത്തിൽ ഇപ്പോൾ മലയാളത്തിൽ നിന്നും ഒരാൾ കൂടെ ഇടം നേടിയിട്ടുണ്ട്. ടീനേജ് താരമായി മാറി മാത്യു തോമസ്. പ്രധാന കഥാപാത്രങ്ങളുടെ പട്ടികയിൽ മാത്യു തോമസിനെ ഉൾപ്പെടുത്തി കൊണ്ടാണ് അണിയറ പ്രവർത്തകൾ താര നിരയെ വെളിപ്പെടുത്തിയിരിക്കുന്നത്.
“ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയുടെ ചിത്രത്തിൽ അഭിനയിക്കുക ഇതിൽ മികച്ച ഒരു തമിഴ് അരങ്ങേറ്റം തനിക്ക് വേറെ ഉണ്ടാകില്ല” മാത്യു പറഞ്ഞു. ചിത്രത്തിന്റെ നായികയായി എത്തുന്നത് പ്രിയ ആനന്ദാണ്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ വിജയിയുടെ വില്ലനായി എത്തുന്നു .തമിഴ് താരം അർജുനും വിജയുടെ ചിത്രത്തിൽ ഇടം നേടിട്ടുണ്ട്. ഇവർക്ക് പുറമെ ഹിറ്റ് സംവിധായകൻ ഗൌതം മേനോൻ, മുൻ കാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ മിന്നിയ മൻസൂർ അലി ഖാൻ, സംവിധായകനായ മിസ്കിൻ, ഡാൻസ് മാസ്റ്റർ സാൻഡി എന്നിവരും താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ ഉടൻ അറിയിക്കുമെന്നാണ് നിർമാതാക്കൾ വ്യക്തമാക്കിയത് .
ദളപതി 67ന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദ്രറാണ്. എസ് എസ് ലളിത് കുമാറാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് . സഹ നിർമാതാവ് ജഗദിഷ് പളനി സ്വാമിയാണ് . ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി രണ്ട് മുതൽ കരാറിലായെന്നും ഷൂട്ടിങ്ങിന്റെ ആദ്യ ഘട്ടം പുരോഗമിക്കുകയാണെന്നും നിർമാതാക്കൾ അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രത്ന കുമാറും, ധീരജ് വൈദിയും ചേർന്നാണ് സംഭഷണങ്ങൾ എഴുതിയിരിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന് ക്യാമറ ചെയ്തിരിക്കുന്നത്. അൻപറിവാണ് സംഘടന രംഗങ്ങൾ . ദിനേഷ് കൊറിയോഗ്രാഫർ.