“ആ നിരൂപണത്തിന് പിന്നാലെ ഉണ്ണിമുകുന്ദൻ ഫോണിൽ വിളിച്ച് ദേഷ്യത്തിൽ ബഹളം വെച്ചു”: ഉണ്ണി വ്ലോഗ്സ്
മാളികപ്പുറം എന്ന ഒരൊറ്റ ചിത്രം റിലീസ് ആയതോടെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിൽ ഒരുപോലെ നിറയുന്ന പേരാണ് ഉണ്ണിമുകുന്ദൻ. ചിത്രത്തിനെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങൾ അതിര് കടന്നപ്പോൾ പല ഘട്ടത്തിലും ഉണ്ണിമുകൻ നിരൂപകരോട് കടുപ്പമേറിയ ഭാഷയിൽ പോലും സംസാരിക്കുകയുണ്ടായി. പിന്നീട് താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് അഭിപ്രായങ്ങളും മാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു. ഇപ്പോൾ അതിൽ മലയാളത്തിലെ പ്രമുഖ സിനിമ നിരൂപകരിൽ ഒരാളായ ഉണ്ണി വ്ലോഗ്സിന്റെ അഭിപ്രായവും ആളുകൾ ഏറ്റെടുക്കുകയാണ്. മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ തുടർച്ച എന്നവണ്ണം ഉണ്ണി വ്ലോഗ്സിന്റെ പേരും പല ഘട്ടങ്ങളിലും ഉയർന്ന് കേട്ടിരുന്നു. മേപ്പടിയാൻ ചിത്രത്തിന്റെ കഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന രാഷ്ട്രീയം സംസാരിച്ചതും അതുമായി ബന്ധപ്പെട്ടിട്ടുണ്ടായ പ്രശ്നങ്ങളുമാണ് വിവാദങ്ങളിലേക്ക് ഉണ്ണിയുടെ പേരും വലിച്ചിടാൻ ഇടയാക്കിയത്. ഉണ്ണിമുകുന്ദൻ തന്റെ ജോലി കളഞ്ഞു എന്ന തരത്തിലായിരുന്നു പ്രചാരണം നടന്നത്.
എന്നാൽ അത് പൂർണ്ണമായും സത്യമല്ലെന്നും അത്തരം പ്രചരണങ്ങൾ ഉണ്ണിമുകുന്ദന് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറയുകയാണ് ഉണ്ണി വ്ലോഗ്സ്.ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ… “ഉണ്ണിമുകുന്ദൻ സഹകരിക്കുന്ന സിനിമകളെക്കുറിച്ച് ഞാൻ മേലിൽ സംസാരിക്കില്ല. ഷെഫീക്കിന്റെ സന്തോഷം, മാളികപ്പുറം എന്നീ ചിത്രങ്ങൾ കണ്ടിട്ടുമില്ല. ഇനി കാണാൻ ഉദ്ദേശവും ഇല്ല. ഉണ്ണിമുകുന്ദനുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. മേപ്പടിയാൻ ചിത്രവുമായി ബന്ധപ്പെട്ട് ചെയ്ത നിരൂപണത്തിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ഞാൻ മാറ്റാൻ ഉദ്ദേശിക്കുന്നതല്ല. ആ സിനിമ നിരൂപണത്തിന് പിന്നാലെ ഉണ്ണിമുകുന്ദൻ എന്നെ ഫോണിൽ വിളിച്ച് സംസാരിച്ചു. ദേഷ്യത്തിൽ എന്തൊക്കെയോ ബഹളം വെച്ചു.
സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ സിനിമയ്ക്കകത്തെ രാഷ്ട്രീയത്തെക്കുറിച്ചല്ലാതെ കേന്ദ്രസർക്കാരിൻറെ ബഡ്ജറ്റിനെ കുറിച്ച് സംസാരിക്കാൻ കഴിയുകയില്ല. ഉണ്ണി മുകുന്ദൻ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് ഞാൻ എവിടെയും വീഡിയോ ഇടാനോ പറയാനോ വന്നിട്ടുമില്ല. മാളികപ്പുറം ഫാൻസിനെ കൊണ്ട് ഒരു രക്ഷയുമില്ല. അസഭ്യമായ ഭാഷയിലാണ് എന്നോട് സിനിമ കാണാത്തതിന് അവർ തെറി പറയുന്നത്. ഞാൻ കാണാൻ ഉദ്ദേശ ിക്കുന്നില്ല. എൻറെ ഉള്ളിൽ കമ്മി കിടക്കുന്നതുകൊണ്ടോ എനിക്ക് സുടാപ്പികളെ പേടിയുള്ളതുകൊണ്ടുമല്ല. ആരെയും എനിക്ക് യാതൊരു പേടിയുമില്ല”. റിലീസ് ചെയ്ത് 50 ദിവസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് മാളികപ്പുറം എന്ന ചിത്രം.
<img src="https://onlinepeeps.co/wp-content/uploads/2023/02/IMG_20230130_220138.jpg" alt="" width="1080" height="1300" class="alignnone size-full wp-image-21654
നവാഗതനായ വിഷ്ണു ശശിശശങ്കർ സംവിധാനം ചെയ്ത ചിത്രം അയ്യപ്പഭക്തിയായ പെൺകുട്ടിയുടെയും അവളുടെ കൂട്ടുകാരന്റെയും ശബരിമല ദർശനവുമായി ബന്ധപ്പെട്ടാണ് മുന്നേറുന്നത്. കഴിഞ്ഞദിവസം മാളികപ്പുറത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി കവിഞ്ഞു എന്ന് നടൻ ഉണ്ണിമുകുന്ദൻ അറിയിച്ചിരുന്നു. 3.5 കോടിക്ക് നിർമ്മിച്ച ചിത്രമാണ് ബോക്സ് ഓഫീസിൽ 100 കോടിക്ക് അടുത്ത് കളക്ഷൻ സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് പതിപ്പുകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. അതേസമയം ഈ മാസം തന്നെ ചിത്രം ഓടിടി റിലീസിന് എത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.