‘മേപ്പടിയാന്’ എന്ന ചിത്രത്തെക്കാളും മൂന്നിരട്ടി മുകളിലായിരിക്കും മാളികപ്പുറം’ ; ഉണ്ണിമുകുന്ദന്
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാളികപ്പുറം ഡിസംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്. തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണങ്ങളാണ് പ്രേകഷകരുടെ ഭാഗത്തു നിന്നും കേള്‍ക്കാന്‍ കഴിയുന്നത്. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്, സന്ദീപ് വാര്യര്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തെയും മാളികപ്പുറം ടീമിനേയും പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിനു പിന്നാലെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഉണ്ണി മുകുന്ദന്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാലതാരങ്ങളായ ദേവനന്ദ, ശ്രീപദ് എന്നിവര്‍ക്ക് ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ഉറപ്പാണെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു.
മേപ്പടിയാനേക്കാളും മൂന്നിരട്ടി മുകളില്‍ പോവുന്ന സിനിമയായിരിക്കും മാളികപ്പുറമെന്നും, ചിത്രത്തിലെ കുട്ടികളുടെ അഭിനയത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും വളരെ സന്തോഷമുണ്ടെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടന്. കുട്ടികള്‍ക്കൊപ്പം ജോലി ചെയ്തതിന് ശേഷം അവരുടെ അധ്വാനം സ്ക്രീനില്‍ കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. ഒരുനല്ല സിനിമ ചെയ്യാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദന് അറിയിച്ചു. അതേസമയം, സ്നേഹം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്ക് നന്ദിയെന്നും ഉണ്ണിമുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണിത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഉണ്ണി മുകുന്ദനെ കൂടാതെ, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ‘മാളികപ്പുറം’.