“പഴയതൊന്നും മറന്നുപോകുന്ന ആളല്ല ഉണ്ണി മുകുന്ദൻ” – ഉണ്ണി മുകുന്ദന്റെ സ്വഭാവത്തെ കുറിച്ച് അനീഷ് രവി
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. വലിയ വിജയത്തോടെ തിയേറ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ ചിത്രം 25 കോടി ക്ലബ്ബിൽ എത്തി എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് എവിടെനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സീരിയൽ താരമായ അനീഷ് രവി. പല കാരണം കൊണ്ട് ആദ്യ ഷോ തനിക്ക് കാണാൻ കഴിഞ്ഞില്ല എന്നും ഇപ്പോൾ കണ്ടപ്പോൾ വല്ലാത്ത ഒരു അനുഭവമാണ് ചിത്രം സമ്മാനിച്ചത് എന്നുമൊക്കെ അനീഷ് പറയുന്നുണ്ട്. എന്റെ പ്രിയപ്പെട്ട ഉണ്ണി, നമ്മുടെ കൂട്ടത്തിൽ ഒരുപക്ഷേ ഏറ്റവും ഒടുവിൽ മാളികപ്പുറം സിനിമ കണ്ടയാൾ ഞാൻ തന്നെയാവും ഒരുമിച്ച് കാണണമെന്ന് ഏറെ കൊതിച്ചതാ. പക്ഷേ പല കാരണങ്ങളാൽ വൈകിപ്പോയി. കേട്ടറിവുകളിലൂടെ മാളികപ്പുറം എന്ന സിനിമ ഹിറ്റുകളുടെ 18 മലകളും താണ്ടി ഔന്നിത്യലെത്തി നിൽക്കുമ്പോൾ എന്റെ മനസ്സ് ഓരോ നിമിഷവും ആ ദിവ്യനുഭൂതിക്കായി കാത്തിരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം തിരുവനന്തപുരം ശ്രീയിൽ സെക്കൻഡ് ഷോയ്ക്ക് നിറഞ്ഞ സദസ്സിൽ സിനിമ കണ്ടിരുന്നപ്പോൾ വല്ലാത്ത ഒരു അനുഭവമായിരുന്നു. വ്രതം നോക്കാതെ മല ചവിട്ടാതെ മണികണ്ഠ ദർശനത്തിൽ അതാണ് മാളികപ്പുറം മറ്റൊരാർത്ഥത്തിൽ കല്ലുമോളുടെ സ്വപ്ന സദൃശ്യമായ ഒരു ആഗ്രഹം. ഈ ആഗ്രഹത്തിനായി അവൾ ഇറങ്ങി പുറപ്പെടുമ്പോൾ അവളുടെ ആഗ്രഹ സാക്ഷാത്കാര്യത്തിനായി പ്രപഞ്ചം മുഴുവൻ അവൾക്ക് കൂട്ടുനിൽക്കുന്നു. മനോഹരമായ സ്ക്രിപ്റ്റും സംവിധാനവും എഡിറ്റിങ്ങും ചായഗ്രഹനവും അങ്ങനെ ഓരോ മേഖലയിലും പ്രതിഭാധനരുടെ അത്യുന്നത പ്രകടനങ്ങൾ എന്നായിരുന്നു പറഞ്ഞത്. എല്ലാവരും മികച്ച രീതിയിൽ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട് എന്ന് പറയുന്നു.
അതോടൊപ്പം എന്നും എനിക്ക് അത്ഭുതങ്ങൾ തന്നിട്ടുള്ള ഒരു മനുഷ്യനാണ് എന്നാണ് അനീഷ് പറയുന്നത്. എന്റെ ഓർമ്മയിൽ ഞാൻ ഉണ്ണിയെ ആദ്യം കാണുന്നത് മുംബൈയിൽ ഒരു അവാർഡ് ചടങ്ങിൽ വച്ചാണ്. പുരസ്കാരം ഏറ്റുവാങ്ങി നിറഞ്ഞ ചിരിയോടെ മറുപടി പ്രസംഗം നടത്തുമ്പോൾ തനിക്കൊപ്പം വന്ന സുഹൃത്തിനെ കുറിച്ച് ഉണ്ണി വാചാലനായി. ഒപ്പം നടന്നതും തന്റെ സിനിമ സ്വപ്നത്തിന് വഴിയൊരുക്കി അയാൾ കൂടെ നിന്നതും ഒക്കെ പറഞ്ഞു. ഒപ്പം താനണിഞ്ഞ ആദ്യ വില കൂടിയ ഷൂസ് അയാൾ വാങ്ങി തന്നതാണെന്ന് ഒക്കെ പറഞ്ഞു. പഴയതൊന്നും മറക്കാതെ തന്നെ സുഹൃത്തിനെ കുറിച്ച് അഭിമാനത്തോടെ ഇഷ്ടത്തോടെ അനുഭവങ്ങൾ പങ്കുവെച്ച ഉണ്ണി അന്ന് ആദ്യമായി ഞാൻ ഉൾപ്പെടുന്ന സദസ്സിനെ അത്ഭുതപ്പെടുത്തി. ഇത്തരത്തിൽ ഉണ്ണി മുകുന്ദൻ പഴയതൊന്നും മറക്കുന്ന ആളല്ല എന്ന തരത്തിലാണ് അനീഷ് സംസാരിക്കുന്നത്.