‘സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ പറ്റില്ല, കേരളത്തില്‍ സാമൂഹികസേവനം ചെയ്യുന്ന പ്രസ്ഥാനമാണ് അത്’ വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉണ്ണിമുകുന്ദന്‍
1 min read

‘സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ പറ്റില്ല, കേരളത്തില്‍ സാമൂഹികസേവനം ചെയ്യുന്ന പ്രസ്ഥാനമാണ് അത്’ വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉണ്ണിമുകുന്ദന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഉണ്ണിമുകുന്ദന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ ഉണ്ണിക്ക് സാധിച്ചു. വലുതും ചെറുതുമായി നിരവധി നല്ല കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ടത്. ഉണ്ണിമുകുന്ദന്‍ അഭിനയിക്കുകയും, നിര്‍മിക്കുകയും ചെയ്ത മേപ്പടിയാന്‍ എന്ന സിനിമ ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുകയാണ്.

ചിത്രത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സ് മാസ്‌ക് ചെയ്യാതെ ഉപയോഗിച്ചതാണ് ചര്‍ച്ചയ്ക്ക് ഉണ്ടായ പ്രധാന കാരണം. വ്യക്തമായ രാഷ്ട്രീയനിലപാടുകള്‍ പ്രചരിപ്പിക്കാനാണ് അത്തരം രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ണിക്ക് എതിരെ ഉയരുന്ന വിമര്‍ശനം. എന്നാല്‍ ഇതിനെല്ലാം മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

‘മേപ്പടിയന്‍ സിനിമ കാണാത്തവര്‍ പറഞ്ഞ കാര്യങ്ങളാണ് ഇതൊക്കെയെന്നാണ് താരം പറയുന്നത്. സിനിമ കണ്ടവര്‍ക്ക് ഇത്തരത്തില്‍ ഒരു ചിന്ത പോലും വരില്ലെന്നും. കാരണം അത്തരത്തിലൊരു എലമെന്റ് ആ സിനിമയില്‍ ഇല്ലെന്നും ഉണ്ണി പറയുന്നു. എന്നാല്‍ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ പറ്റില്ലെന്നും ഉണ്ണഇ കൂട്ടിച്ചേര്‍ത്തു. കാരണം, കേരളത്തില്‍ സമൂഹികസേവനം ചെയ്യുന്ന പ്രസ്ഥാനമാണ് സേവാഭാരതിയെന്നും തന്നെ സംബന്ധിച്ച് ഷൂട്ടിങ് സമയത്ത് ഫ്രീയായി ആംബുലന്‍സ് തന്നത് അവരാണെന്നും ഉണ്ണി പറഞ്ഞു. കൊറോണ സമയമായിരുന്നു ഷൂട്ടിങ് നടന്നത്. അന്ന് പ്രൈവറ്റ് ആംബുലന്‍സ് കിട്ടിയെങ്കിലും ഒരു അത്യാവശ്യം വന്നാല്‍ വണ്ടി അവര്‍ കൊണ്ടു പോകും എന്നു പറഞ്ഞു. 10- 12 ദിവസം അങ്ങനെയൊരു സ്‌ട്രെയിനെടുത്ത് എനിക്ക് ഷൂട്ട് ചെയ്യാന്‍ പറ്റില്ലായിരുന്നു.

 

ഒരു ആംബുലന്‍സ് വാടകയ്ക്ക് എടുത്തിട്ട് ഞാന്‍ അതില്‍ സേവാഭാരതി എന്ന സ്റ്റിക്കര്‍ ഒട്ടിച്ചതല്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് ഒരു അജന്‍ഡയാണ്. ഒരു പ്രസ്ഥാനം അവരുടെ പ്രോഡക്ട് നമുക്ക് തരുകയാണെങ്കില്‍ ഒരു താങ്ക്‌സ് കാര്‍ഡ് വയ്ക്കണം. ആ വണ്ടി ഓടിച്ചിട്ട് ഞാന്‍ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റും പറയാന്‍ ആഗ്രഹിച്ചിട്ടില്ല. ഹനുമാന്‍ സ്വാമിയെ എന്തിനു പൂജിക്കുന്നു, കൊറോണ മാറ്റിത്തരുമോ എന്നുള്ള ചോദ്യങ്ങളൊന്നും പ്രോത്സാഹിപ്പിക്കാറില്ല. അങ്ങനെയൊന്നും ഒരാളോടു സംസാരിക്കാന്‍ പാടില്ല, അത് തെറ്റാണ്. മറ്റൊരാളുടെ സ്വകാര്യതയിലേക്കു കടന്നു ചെന്ന് എന്തിനു ഇങ്ങനെ ചെയ്യുന്നു എന്നു ചോദിക്കുന്നത് തെറ്റാണ്. എത്രയോ നടന്മാര്‍ ശബരിമലയ്ക്കു പോകുന്നതായും ഹജ്ജിനു പോകുന്നതായും കാണിക്കുന്നുണ്ട്. അതൊന്നും വിവാദമാകുന്നില്ല, ചര്‍ച്ചയാകുന്നില്ല. ഞാന്‍ കറുപ്പ് ഇട്ടാല്‍ പ്രശ്‌നം. ഉണ്ണി മകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്റെ പേര് വര്‍ഗീയമായ രീതിയില്‍ പറയുന്നത് ഇഷ്ടമല്ലെന്നും, . എനിക്കൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയണമെങ്കില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ പോരെ എന്നും അതിന് വേണ്ടി ഒരു സിനിമ എടുക്കണോ എന്നും താരം ചോദിച്ചു. അതുപോലെ, പ്രൊ ബിജെപി ആയാലും എന്റേത് നാഷ്‌നലിസ്റ്റ് വാല്യൂസ് ആണ്. രാജ്യത്തിനെതിരെയുള്ള ഒരു കാര്യങ്ങളും ഞാന്‍ അനുകൂലിക്കില്ല. ഇതൊക്കെയാണ് എന്റെ പൊളിറ്റിക്‌സ്. മാത്രമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നല്‍കിയാല്‍ അതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആയി ഒരാള്‍ കാണുകയാണെങ്കില്‍ അത് അയാളുടെ കുറവാണെന്ന് ഞാന്‍ മനസ്സിലാക്കുമെന്നും’ ഉണ്ണി മുകുമന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞു.