അമ്പോ മാസ്സ് ലുക്ക്! ‘പണ്ടും ആള് ഒരു പുലി ആയിരുന്നു അല്ലേ…’ ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് താഴെ കമന്റുമായി ആരാധകര്‍
മലയാള സിനിമയിലെ മികച്ച യുവതാരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്. മല്ലു സിംഗ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരത്തിന്, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചു. നടന് മാത്രമല്ല നല്ലൊരു പാട്ടുകാരനാണെന്നും, സിനിമാ നിര്മ്മാതാവുമാണെന്നും ഉണ്ണി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.
മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിലൂടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് സിനിമയെന്ന സ്വപ്നവും ഉണ്ണി സ്വന്തമാക്കി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഉണ്ണി മുകുന്ദന് പങ്കുവച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കൗമാര പ്രായക്കാരനായ ഉണ്ണി മുകുന്ദനെയാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുക. ‘എന്റെ പ്രിയപ്പെട്ട വ്യക്തിയുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു’, എന്നാണ് ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഉണ്ണി മുകുന്ദന് കുറിച്ചത്.
പിന്നാലെ നിരവധി കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ‘ജീവിതത്തെ മുഴുവന്‍ പ്രചോദിപ്പിക്കുന്ന വിലമതിക്കാനാകാത്ത ഓര്‍മ്മകള്‍, അന്നും കണ്ണുകള്‍ സംസാരിക്കുന്നുണ്ട്, എന്നും എന്തൊരു cute look, പണ്ടും ആള് ഒരു പുലി ആയിരുന്നു അല്ലേ’, ഇനി മുതല്‍ ഇതെന്റെയും favourite ആയിരിക്കും എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം, ഉണ്ണി മകുന്ദന്റെ ഇനി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ഗന്ധര്‍വ്വ ജൂനിയര്‍’. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. 40 കോടി ബജറ്റില്‍ ആണ് സിനിമ ഒരുങ്ങുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു ഗന്ധര്‍വ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നര്‍മ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ഡിസംബര്‍ 30 ന് റിലീസ് ചെയ്ത മാളികപ്പുറം ആണ് ഉണ്ണിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്ടെയ്നര് ആണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.