‘നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നില്ലെന്ന് കരുതി മോഹന്‍ലാലിന്റെ കഴിവ് നഷ്ടമായെന്ന് പറയുന്നതില്‍ കാര്യമില്ല’ ; സംവിധായകന്‍ ഭദ്രന്‍
1 min read

‘നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നില്ലെന്ന് കരുതി മോഹന്‍ലാലിന്റെ കഴിവ് നഷ്ടമായെന്ന് പറയുന്നതില്‍ കാര്യമില്ല’ ; സംവിധായകന്‍ ഭദ്രന്‍

മലയാളത്തില്‍ ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. അതിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത സ്ഫടികം. ആടുതോമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ സ്ഫടികം പുത്തന്‍ സാങ്കേതികതയില്‍ വീണ്ടും തിയേറ്ററിലെത്തി പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്. ഈ അവസരത്തില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

Joothan' will be a treat for movie lovers: Filmmaker Bhadran | Malayalam  Movie News - Times of India

പണ്ടത്തെയും മോഹന്‍ലാലും ഇപ്പോഴത്തെ മോഹന്‍ലാലും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെന്നും നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നില്ലെന്ന് കരുതി മോഹന്‍ലാലിന്റെ കഴിവ് നഷ്ടമായെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും ഭദ്രന്‍ പറയുന്നു. അതേസമയം, വ്യത്യസ്തമായ പ്രകടനവും സിനിമകളും തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് മമ്മൂട്ടി എന്നും ഭദ്രന്‍ പ്രതികരിച്ചു.

Mohanlal welcomes 2023 with 'Spadikam' director Bhadran | Malayalam Movie  News - Times of India

ഭദ്രന്റെ വാക്കുകള്‍ നോക്കാം…

മോഹന്‍ലാലിന് മുന്നിലേക്ക് വരുന്ന കഥകള്‍ നൂറ് ശതമാനവും അദ്ദേഹത്തിന് വേണ്ടെന്ന് വയ്ക്കാനാകും. സിനിമയുടെ ഉള്ളടക്കം എനിക്ക് ഇംമ്പ്രഷന്‍ ഉണ്ടാക്കിയില്ലെന്ന തീരുമാനം എടുക്കാന്‍ ലാലിന് കഴിയും. എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നതാണ് ചോദ്യം. പക്ഷെ അങ്ങനെ ആയതുകൊണ്ട് മോഹന്‍ലാലിന്റെ കഴിവുകള്‍ അല്ലെങ്കില്‍ പഴയ അഭിനയം പോയി എന്നും, ഇപ്പോള്‍ എന്ത് അഭിനയമാണ്, മരകട്ടി പോലത്തെ മോഹന്‍ലാല്‍ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.

മമ്മൂട്ടിയെക്കാള്‍ ഇളപ്പമാണ് മോഹല്‍ലാല്‍. പക്ഷേ ഇപ്പോഴുള്ള മമ്മൂട്ടി സിനിമകള്‍ക്ക് കുറച്ചുകൂടി ഓജസും തേജസുമുണ്ട്. അതൊരു ശ്രമമാണ്. കുറച്ച് കൂടി ഉള്ളടക്കത്തിലേക്ക് ശ്രദ്ധിക്കുമ്പോള്‍ ഈ കണ്ടന്റിലേക്ക് തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊരു ഉള്‍ക്കാഴ്ച അദ്ദേഹത്തിലേക്ക് പോകുന്നുണ്ടാവും. എന്നു കരുതി മമ്മൂട്ടി ചെയ്യുന്ന എല്ലാ സിനിമയും മികച്ചതാണ് എന്നല്ല ഞാന്‍ പറയുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഞാന്‍ ഇവിടെ നിലനില്‍ക്കണം, എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം ആ രീതിയില്‍ സഞ്ചരിച്ചാലേ നിലനില്‍പ്പുള്ളൂ എന്ന ചിന്ത മമ്മൂട്ടിയിലുണ്ട്. എങ്ങനെ അഭിനയിക്കണം എന്ന് അയാള്‍ തന്നെ സ്വരൂക്കൂട്ടി കൊണ്ടുവരുന്ന ഒരു രീതിയുണ്ട്. മോഹന്‍ലാല്‍ പലപ്പോഴും അങ്ങനെയല്ല.

Mammootty turns 71. Mohanlal wishes his 'Ichakka' with a short video  message - India Today

അതേസമയം, മോഹന്‍ലാല്‍ തകര്‍ഭിനയിച്ച സ്ഫടികം, രണ്ടാം വരവില്‍ റെക്കോര്‍ഡ് നേട്ടവുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ആദ്യം റിലീസ് ചെയ്ത് 28 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ടെലിവിഷനുകളില്‍ നിരവധി തവണ പ്രദര്‍ശനത്തിന് എത്തിയിട്ടും 28 വര്‍ഷങ്ങള്‍ക്കു ശേഷം റീ മാസ്റ്ററിംഗ് നടത്തി വീണ്ടും തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണവുമായി ഹൗസ്ഫുള്‍ ഷോയുമായി മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Mohanlal's 1995 classic 'Spadikam' to re-release in cinemas | Mint