” തമിഴ്‌നാട്ടില്‍ ഞാന്‍ കൂത്താടാത്ത തെരുവ് ഇല്ല” :ധനുഷ്
1 min read

” തമിഴ്‌നാട്ടില്‍ ഞാന്‍ കൂത്താടാത്ത തെരുവ് ഇല്ല” :ധനുഷ്

തമിഴകത്തിന്റെ സൂപ്പർ നടനായ  ധനുഷ് വീണ്ടും തിയറ്ററുകളെ ആഘോഷമാക്കാൻ എത്തുകയാണ് . പുതിയ സിനിമയായ വാത്തിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. ധനുഷ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് വാത്തി . പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വേദിയിൽ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചെറിയ പ്രായത്തില്‍ താന്‍ ട്യൂഷന് പോയിരുന്നത് തന്നെ തന്റെ കാമുകിയെ കാണാന്‍ വേണ്ടിയായിരുന്നുവെന്നു ധനുഷ് തുറന്നു പറഞ്ഞു . പഠിത്തം ശരിയാവാതെ വന്നതോടെ ട്യൂഷന്‍ നിർത്തി . അതേ സമയം തന്റെ അധ്യാപകന്‍ നീ നടുതെരുവില്‍ നിന്ന് കൂത്താടാന്‍ പോവുന്ന ആളാണെന്ന്  അന്ന് പറഞ്ഞിരുന്നു. അത് തനിക്ക് നല്ലതായി മാറി.

തൊണ്ണൂറുകളില്‍ നടക്കുന്നൊരു കഥയാണ് സിനിമയിലെത് . രസകരമായ കാര്യം തൊണ്ണൂറുകളില്‍ ഞാനൊരു സ്റ്റുഡന്റായിരുന്നു. ഇപ്പോള്‍ തൊണ്ണൂറുകളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നൊരു വാദ്ധ്യാർ ആയാണ് അഭിനയിക്കുന്നത്. കാലം അത്രയും വേഗം കടന്നു പോയി. ജൂലൈ വരുമ്പോള്‍ എനിക്ക് നാല്‍പത് വയസാവുമെന്ന്’, ധനുഷ് പറഞ്ഞു .’ ഒരു പത്തു ദിവസത്തോളം അന്നത്തെ സമയം ഞാൻ ട്യൂഷന് പോയി. അധ്യാപകന്‍ സ്ഥിരമായി എന്നോട് ചോദ്യങ്ങള്‍ ചോദിച്ച്  എണീറ്റ് നിര്‍ത്തി.  എല്ലാവരുടെയും മുന്നില്‍ നാണം കെടുത്തി കൊണ്ടേ ഇരുന്നു. ഇത് നടക്കില്ലെന്നു മനസിലാക്കിയതോടെ ഞാന്‍ ട്യൂഷന് പോകുന്നത്  നിര്‍ത്തിയെന്ന്’, ധനുഷ് പറയുന്നു.

അതിന് ശേഷം എല്ലാ ദിവസവും ട്യൂഷന്‍ ക്ലാസിന് പുറത്ത് യമഹ ബൈക്കില്‍ ഒരു ഹോണ്‍ അടിക്കും അകത്തുള്ള  ആള്‍ക്കുള്ള സിഗ്നല്‍ ആയി ആ ഹോണ്‍ മാറി ഞാൻ വന്നിട്ടുണ്ട് എന്നതിനുള്ള സിംബൽ ആയിരുന്നു അത്. കുറച്ചു കാലം കഴിഞ്ഞ് അധ്യാപകന് അത് മനസ്സിലായി അദ്ദേഹം  ക്ലാസിലെ കുട്ടികളോട് പറഞ്ഞു. ‘ഇപ്പോള്‍ ഉള്ളിലിരുന്ന് പഠിക്കുന്ന നിങ്ങള്‍ എല്ലാം പഠിച്ചു പാസായി നല്ല ഡിഗ്രി വാങ്ങി  ഉയർന്ന നിലയില്‍ എത്തും. പുറത്തിരുന്നു ഹോമിച്ച സിഗ്നൽ കൊടുക്കുന്ന അവൻ നടുതെരുവില്‍ കൂത്താടാനാണ് പോകുന്നതെന്ന്’, അദ്ദേഹം അങ്ങനെ ഏതു നേരത്ത് പറഞ്ഞതാണെന്ന് അറിയില്ല, അത് എനിക്ക് നന്നായി വന്നു. തമിഴ്നാട്ടില്‍ ഞാൻ കൂത്താടാത്ത തെരുവുകള്‍   ഇല്ല. ഇപ്പോൾ ഞാൻ രാജാ മാതിരി ഇരിക്കുന്നില്ലേ…’ എന്നുമാണ് ധനുഷ് പറഞ്ഞത്