ബോക്സ് ഓഫീസ് വിറപ്പിച്ച് ജോസിന്റെ കുതിപ്പ്…!! സക്സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി
1 min read

ബോക്സ് ഓഫീസ് വിറപ്പിച്ച് ജോസിന്റെ കുതിപ്പ്…!! സക്സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി

മമ്മൂട്ടി നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ടര്‍ബോ. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. 52 .11കോടി രൂപയാണ് റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള കളക്ഷൻ. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് ഒരായിരം നന്ദിയെന്ന് മമ്മൂട്ടി കമ്പനി കണക്കുകൾ പുറത്തുവിട്ട് കുറിച്ചിട്ടുണ്ട്. ഒപ്പം തന്നെ മമ്മൂട്ടി ചിത്രത്തിന്‍റെ സക്സസ് ടീസറും പുറത്തുവിട്ടു.

ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തീയേറ്ററുകളിൽ തീ പടർത്തി. ടർബോ ജോസിന്റെ കിന്റൽ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ.

റെക്കോർഡ് നേട്ടമാണ് ഇതിലൂടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. 2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിച്ചത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രത്തില്‍ വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയത്.