ബജറ്റ് 70 കോടി ! ടർബോ ജോസ് എത്ര നേടും ??
1 min read

ബജറ്റ് 70 കോടി ! ടർബോ ജോസ് എത്ര നേടും ??

ഒരിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ പടം. അതാണ് ടർബോ എന്ന ചിത്രത്തിന്റെ യുഎസ്പി. വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്നുവെന്ന് അറിഞ്ഞത് മുതൽ വലിയ പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. ആ ആവേശം ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഇതുവരെയും അങ്ങനെ തന്നെ പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇദ്ദഹത്തിന്റെ ക്യാരക്ടർ ലുക്ക് ഇതിനോടകം ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. റിലീസിന് തയ്യാറെടുക്കുന്നതിനിടെ ടർബോയുടെ ബുക്കിംഗ്, തിയറ്റർ അപ്ഡേറ്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ചിത്രത്തിന്റെ ആദ്യ ബുക്കിംഗ് യുകെയിൽ ആരംഭിച്ചു കഴിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം മികച്ച ബുക്കിംഗ് ആണ് ഇതിനോടകം ടർബോയ്ക്ക് ഇവിടെ നടന്നിരിക്കുന്നത്. അതേസമയം, ടർബോ ജോസിന്റെ വരവറിയിച്ച് കൊണ്ട് പുതിയ പോസ്റ്ററുകൾ കേരളത്തിലെ പ്രമുഖ തിയറ്ററുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

പോക്കിരി രാജ, മധുരരാജ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ആണ് ടർബോ. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ. ഒസ്ലർ എന്ന ചിത്രത്തിന് ശേഷം മിഥുനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ടർബോയ്ക്ക് ഉണ്ട്. ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും. നേരത്തെ ജൂണിൽ ആയിരുന്നു റിലീസ് വച്ചിരുന്നത്. എന്നാൽ ഇത് മാറ്റുക ആയിരുന്നു. മമ്മൂട്ടി കമ്പനിയാണ് ടർബോ നിർമിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ സിനിമയും ആദ്യ ആക്ഷൻ ചിത്രവുമാണിത്. ആക്ഷന്‍- കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ടർബോയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.