ടർബോ ജോസ് ഇനി ടർബോ ജാസിം…!! അറബിക് പ്രീമിയറില്‍ ‘ടര്‍ബോ’യ്ക്ക് മികച്ച പ്രതികരണം
1 min read

ടർബോ ജോസ് ഇനി ടർബോ ജാസിം…!! അറബിക് പ്രീമിയറില്‍ ‘ടര്‍ബോ’യ്ക്ക് മികച്ച പ്രതികരണം

മമ്മൂട്ടി നായകനായ ടര്‍ബോ ഹിറ്റായിരുന്നു. ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്തിയ ഇന്ത്യൻ ചിത്രം കൂടിയാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. മെയ് 23 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മികച്ച ഓപണിംഗ് അടക്കമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണിത്. ഇപ്പോഴിതാ മലയാള സിനിമയില്‍ ആദ്യമായി ടര്‍ബോയുടെ അറബിക് പതിപ്പ് പ്രദര്‍ശനത്തിനെത്തുകയാണ്. ജിസിസിയില്‍ ഉടനീളം ചിത്രം നാളെ (ഓഗസ്റ്റ് 2) പ്രദര്‍ശനം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അറബിക് പതിപ്പിന്‍റെ പ്രിവ്യൂ ദുബൈയില്‍ നടത്തി.

ദുബൈ സിറ്റി സെന്‍റര്‍ മിര്‍ഡിഫിലെ വോക്സ് സിനിമാസിലാണ് പ്രിവ്യൂ നടന്നത്. ഇവിടെ നിന്നുള്ള പ്രതികരണങ്ങള്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഏറെ ആവേശത്തോടെയാണ് തങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റിയെത്തിയ മലയാള ചിത്രത്തെ കാണികള്‍ സ്വീകരിച്ചത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ പ്രശംസിക്കുന്നവരെയും കൂടുതല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ മൊഴിമാറ്റി എത്തണമെന്ന് പറയുന്നവരെയുമൊക്കെ വീഡിയോയില്‍ കാണാം.ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.

ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ മമ്മൂട്ടിയുടെ ടര്‍ബോ 70 കോടി ക്ലബിലെത്തിയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

https://www.facebook.com/share/v/LZFFg68La8Xu2azV/?mibextid=oFDknk