” ഇവിടെയൊക്കെയാണ് നിർമാതാവ് തോറ്റുപോകുന്നത് ” – നൻപകൽ നേരത്തു മയക്കം എന്ന ചിത്രത്തെക്കുറിച്ച് രസകരമായി സംസാരിച്ച് മമ്മൂക്ക
1 min read

” ഇവിടെയൊക്കെയാണ് നിർമാതാവ് തോറ്റുപോകുന്നത് ” – നൻപകൽ നേരത്തു മയക്കം എന്ന ചിത്രത്തെക്കുറിച്ച് രസകരമായി സംസാരിച്ച് മമ്മൂക്ക

പുതിയ കാലത്തെ താരങ്ങൾക്കൊപ്പം കട്ടക്ക് പിടിച്ചു നിൽക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി എന്ന് തന്നെ പറയണം. അദ്ദേഹമിപ്പോൾ വ്യത്യസ്തമായ ചിത്രങ്ങളിലൂടെയാണ് യൂത്തൻമാരെ പോലും ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ വലിയ ഓട്ടപ്രദക്ഷിണം തന്നെയാണ് മമ്മൂട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം പുറത്തിറങ്ങാൻ ഇരിക്കുകയാണ്. സിനിമ പ്രേമികളിൽ എല്ലാം വലിയതോതിൽ തന്നെ ആകാംക്ഷ നിറയ്ക്കുന്ന ഒരു ചിത്രമാണ് നൻപകൽ നേരത്തെ മയക്കം എന്ന ചിത്രം.

 


ചിത്രത്തിൽ മമ്മൂട്ടി ഒരു കള്ളൻ വേഷത്തിലാണ് എത്തുന്നത് എന്ന് സൂചനകൾ ഒക്കെ പുറത്തു വന്നിരുന്നു. അതുപോലെ തന്നെ റോഷാക്ക് എന്ന പുതിയ ചിത്രം ഈ മാസം ഏഴാം തീയതി തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തെ സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ എത്തിയപ്പോൾ മമ്മൂട്ടിയോടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം എന്ന് എത്തും എന്ന് ചോദിച്ചിരുന്നു. ഇതിന് പടം റെഡിയാക്കാം എന്നായിരുന്നു രസകരമായ രീതിയിൽ മമ്മൂട്ടി മറുപടി പറഞ്ഞിരുന്നത്. ഫെസ്റ്റിവൽ സ്ക്രീനിങ് ആണോ ആദ്യം ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഫെസ്റ്റിവലിലേക്ക് ക്ഷണിച്ചാൽ അല്ലേ നമ്മൾ പോകു, ഫൈനൽ പ്രോഡക്റ്റ് ആയി വരുന്നതേയുള്ളൂ. ഇവരൊക്കെ പറയുന്നത് പോലെ വളരെ സൂക്ഷ്മമായി നോക്കി കാര്യങ്ങൾ ചെയ്യുന്നവരല്ലേ, ഇതു തന്നെ ഒരുപാട് സമയം എടുത്തിട്ടുണ്ട്. നമ്മൾ ഒരുപാട് സമ്മർദ്ദം ഒന്നും കൊടുക്കുവാനും വയ്യ.

ഇവിടെയൊക്കെയാണ് നിർമാതാവ് തോറ്റുപോകുന്നത് എന്നും ചിരിയോടെ മമ്മൂട്ടി പറയുന്നുണ്ട്. മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറിൽ തന്നെയാണ് ചിത്രമൊരുങ്ങുന്നത്. ആമേൻ മൂവിയുടെ ബാനറിൽ ചിത്രത്തിലൊരു നിർമ്മാണ പങ്കാളിത്തം കാണാൻ സാധിക്കും. ലിജോ ജോസ് പല്ലിശ്ശേരി തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ഒരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. പൂർണമായും തമിഴ്നാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച തന്നെ വേളാങ്കണ്ണിയിൽ ആയിരുന്നു. പഴനി ആണ് പ്രധാന ലൊക്കേഷൻ എന്നും അറിയാൻ സാധിക്കുന്നുണ്ട്. ആ സമയത്ത് തമിഴ്നാട്ടിൽ ഉണ്ടായിരുന്ന പ്രതികൂല അവസ്ഥയും മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിൽ അശോകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അമരം എന്ന ചിത്രത്തിനു ശേഷം അശോകനും മമ്മൂട്ടിയും ഒരുമിച്ച് എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.