Artist

” ആവാസവ്യൂഹം ഒന്ന് കണ്ടു നോക്കണം, കിടിലൻ ആണ്. ” ആവാസവ്യൂഹത്തെ പ്രേശംസിച്ചു മമ്മൂട്ടി

കഴിഞ്ഞദിവസം റോഷാക്ക് ചിത്രത്തിന്റെ ഭാഗമായി ഉള്ള മമ്മൂട്ടിയുടെ വാർത്താ സമ്മേളനമാണ് ശ്രദ്ധ നേടുന്നത്. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മമ്മൂട്ടി നൽകിയ ചില മറുപടികൾ ഒക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടുന്നു. മലയാളത്തിൽ ഗംഭീരമായ ചില പരീക്ഷണ ചിത്രങ്ങൾ ഉണ്ടായെന്നാണ് മമ്മൂട്ടി പറയുന്നത്. ഏതു ഭാഷയും അപേക്ഷിച്ച് ഈ സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നുണ്ട് എന്നും നമ്മൾ ഒട്ടും തന്നെ പുറകിലല്ല എന്നുമാണ് അദ്ദേഹം പറയുന്നത്. 2021 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ആവാസവ്യൂഹം എന്ന സിനിമയെ കുറിച്ച് വളരെ പ്രശംസനീയമായ രീതിയിലാണ് മമ്മൂട്ടി സംസാരിച്ചത്. മലയാളത്തിലാണ് ഏറ്റവും കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്തിറങ്ങുന്നത്, നമ്മൾ അങ്ങനെ ഒന്നും പിന്നോട്ട് പോകേണ്ട കാര്യമില്ല, ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോവുകയാണ് ചെയ്യുന്നത്. എണ്ണം കൂടുതൽ ആയതുകൊണ്ടാണ് അത്തരം സിനിമകളെ നമ്മൾ കാണാതെ പോകുന്നത്.

 

” ആവാസവ്യൂഹം ഒന്ന് കണ്ടു നോക്കണം, കിടിലൻ ആണ്. ” ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. അതേസമയം മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക് എന്ന ചിത്രം ഈ മാസം ഏഴിനാണ് റിലീസ് ആയി എത്തുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ നിസാം സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ചിത്രം ഒരു കുടുംബ ചിത്രമായിരിക്കുമെന്നും ത്രില്ലറിന് മാത്രമല്ല പ്രാധാന്യം നൽകിയിരിക്കുന്നത് എന്നുമൊക്കെയാണ് മമ്മൂട്ടി തന്നെ പ്രതികരിച്ചിരുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ജഗദീഷ്, ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി വലിയൊരു താരനിര തന്നെയാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ ടീസർ ഒന്നും തന്നെ യാതൊരു സൂചനകളും പ്രേക്ഷകർക്ക് സമ്മാനിച്ചില്ല. ഈ ചിത്രം ഏത് കാര്യത്തെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. സംവിധായകൻ ചിത്രത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സസ്പെൻസ് എന്താണെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രേക്ഷകരും. അതുകൊണ്ടു തന്നെ സെപ്റ്റംബർ 7 എന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഓരോ മമ്മൂട്ടി ആരാധകരും. ചിത്രം പറയുന്നത് വൈറ്റ് റൂം ടോർച്ചറിനെക്കുറിച്ച് ആണ് എന്ന് ഒരുപറ്റമാളുകൾ പറഞ്ഞിരുന്നു.

എന്നാൽ എല്ലാവരുടെയും അനുമാനങ്ങളെയും പൂർണ്ണമായും തള്ളി കൊണ്ടായിരുന്നു കഴിഞ്ഞദിവസം ഇതൊരു കുടുംബച്ചിത്രമാണെന്നും ഭാര്യ ഭർത്താവ് ബന്ധത്തിന് കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞത്. അതോടെ വീണ്ടും പ്രേക്ഷകർ അമ്പരപ്പിൽ ആയിരിക്കുകയാണ്. എന്താണ് ചിത്രം പറയുന്നത് എന്ന ആകാംക്ഷയാണ് ഇപ്പോൾ പ്രേക്ഷകരുടെ മനസ്സിലും നിലനിൽക്കുന്നത്.