സിൽക്ക് സ്മിതയുടെ മരണം അറിഞ്ഞ സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ…. ദിനേശ് പണിക്കർ
നടൻ രാഷ്ട്രീയപ്രവർത്തകൻ അവതാരകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ആക്ഷൻ രാജാവായ സുരേഷ് ഗോപി. നിരവധി ആരാധകരെ സ്വന്തമാക്കിയ സുരേഷ് ഗോപി ഇപ്പോഴും മലയാള സിനിമയിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സുരേഷ് ഗോപിയെ കുറിച്ച് നിർമ്മാതാവായ ദിനേശ് പണിക്കർ പറയുന്ന ചില കാര്യങ്ങളാണ്. സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ കുറച്ചുകൂടി അടുത്ത് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു സംഭവത്തെക്കുറിച്ച് തന്നെയാണ് ദിനേശ് പണിക്കർ പറയുന്നത്.
രജപുത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. അവിടെ ഹാളിൽ ജൂനിയർ ആർട്ടിസ്റ്റുകൾ ഏകദേശം ആയിരത്തോളം ആളുകൾ ഉണ്ടാകും. അവരെയെല്ലാം ഒരു രംഗത്തിന് വേണ്ടി സെറ്റ് ചെയ്തിരിക്കുകയാണ്. ആ സമയത്ത് സുരേഷ് ഗോപി മേക്കപ്പ് ഇട്ടുകൊണ്ട് ഇരിക്കുകയാണ്. മേക്കപ്പിട്ട് അദ്ദേഹം പുറത്തേക്ക് വരുന്ന സമയത്താണ് ആ വേദനിപ്പിക്കുന്ന വാർത്ത പുറത്തു വന്നത്. സിൽക്ക് സ്മിത അന്തരിച്ചു എന്ന വാർത്ത. ഈ വാർത്ത കേട്ടതോടെ സുരേഷ് ഗോപി വല്ലാതെ അസ്വസ്ഥനായി പോയിരുന്നു. ആ സമയത്ത് സുരേഷിന്റെ മുഖത്ത് വല്ലാത്ത വേദനയായിരുന്നു സുരേഷ് ഗോപി അഭിനയിച്ച് തുടങ്ങിയ സമയത്ത് അഭിനയിച്ച ഒരു ചിത്രത്തിൽ സ്മിത ആയിരുന്നു നായിക. മാത്രമല്ല ഇരുവരും ഒരുമിച്ച് കുറച്ച് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം അസ്വസ്ഥൻ ആയത്.
അദ്ദേഹം അപ്പോൾ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, “ദിനേശേ മദ്രാസിൽ അവരുടെ ബോഡി എടുക്കുമ്പോൾ നമ്മൾ ഇവിടെ ഷൂട്ടിംഗ് നടത്തുന്നത് ശരിയാണോ.? നമുക്കിന്ന് ഷൂട്ടിങ് നിർത്തിവയ്ക്കാം എന്ന്” അത് ശരിയാണെന്ന് തോന്നുകയും ചെയ്തു. അങ്ങനെ ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പണം നൽകി ഹോളിന്റെ റേറ്റും നൽകിയതിനു ശേഷം അവരെ തിരികെ വിടുകയായിരുന്നു ചെയ്തത്. പിറ്റേന്ന് ഇതേ സമയത്ത് തന്നെ ആ രംഗം ചിത്രീകരിക്കുകയും ചെയ്തു എന്നാണ് ദിനേശ് പണിക്കർ ഓർമ്മിക്കുന്നത്. സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ കുറച്ചുകൂടി അടുത്തറിയുകയാണ് ഈ ഒരു സംഭവത്തിലൂടെ പ്രേക്ഷകർ എന്നതാണ് സത്യം.