“പ്രിയ മമ്മൂക്ക ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മികച്ച നടനാണ് താങ്കൾ” – അനൂപ് മേനോൻ
1 min read

“പ്രിയ മമ്മൂക്ക ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മികച്ച നടനാണ് താങ്കൾ” – അനൂപ് മേനോൻ

അഞ്ചു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി നിലനിൽക്കുകയാണ് നടൻ മമ്മൂട്ടി. ഏത് കഥാപാത്രം ലഭിച്ചാലും അത് ഏറ്റവും മികച്ച രീതിയിൽ മാത്രമേ അഭിനയിക്കുവെന്ന വാശിയോടെ ഇപ്പോഴും യുവതാരയെ ഒക്കെ പിന്നിലാക്കിക്കൊണ്ട് സൗന്ദര്യത്തിൽ മുൻപന്തിയിലാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് ആണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ചകൾക്ക് കാരണമായത്. ഇതുവരെ മലയാളത്തിൽ ഇറങ്ങിയിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമാണ് റോഷാക്ക് എന്നാണ് പ്രേക്ഷകർ എല്ലാവരും ഇതിനോടകം തന്നെ ചിത്രം കണ്ട് പറഞ്ഞിരുന്നത്.

വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് ഒന്നും തന്നെ മറന്നു പോകാൻ സാധിക്കില്ല. ഇപ്പോഴിതാ ഈ ചിത്രം കണ്ട് നടനും എഴുത്തുകാരനുമായ അനുപ് മേനോൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ മണ്ണിൽ ജന്മം കൊണ്ട് ഏറ്റവും മികച്ച അഭിനേതാവാണ് മമ്മൂട്ടി. റോഷക്ക് കണ്ടു. ” പ്രിയ മമ്മൂക്ക ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മികച്ച നടനാണ് താങ്കൾ. വൈകാരികമായ രംഗങ്ങളുടെ ഇടയ്ക്ക് നൽകുന്ന ആ പോസ്, തികച്ചും സാധാരണമായ ക്ലോസപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്നതാക്കി തീർക്കുന്ന ആ നോട്ടങ്ങൾ, മോഡിലേഷനുകൾ, പലതും ഒളിപ്പിക്കുന്ന ചിരി, സ്വന്തം കഴിവിന്റെ മേലുള്ള പൂർണ്ണമായ രാജവാഴ്ചയും,

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം ലോകോത്തര നിലവാരമുള്ള സിനിമയൊരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു. ഇങ്ങനെയായിരുന്നു അനൂപ് മേനോൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞിരുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു, റോഷാക്ക് എന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഇതിനോടകം തന്നെ പലരും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. അത്രത്തോളം മികച്ച പ്രകടനം ആയിരുന്നു ചിത്രത്തിൽ മമ്മൂട്ടി കാഴ്ച വെച്ചിരുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് കൊണ്ടുവന്ന ചിത്രമാണ് റോഷാക്ക്. ഇതുവരെ മലയാളത്തിൽ എത്തിയിട്ടില്ലാത്ത ജേർണലിൽ ഉള്ള ഒരു ചിത്രമായിരുന്നു ഇത്. വലിയ പ്രത്യേകതകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു നായകനാണ് റോഷാക്കിലെ ലുക്ക് ആന്റണി. എന്നാൽ അയാൾ ദുരൂഹതകൾ നിറഞ്ഞ ഒരു മനുഷ്യനുമാണ്.