“ഈ സിനിമയ്ക്ക് സൈബർ അറ്റാക്കുകൾ ഉണ്ടായില്ല. അതൊക്കെ നിഷ്പ്രഭമായി.ഒക്കെ ജനങ്ങൾ നോക്കി” – പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് പാപ്പൻ എന്ന ചിത്രം. ചിത്രം വിജയം ആക്കിയതിൽ പ്രേക്ഷകർക്കു നന്ദി പറയുകയാണ് ഇപ്പോൾ സുരേഷ് ഗോപി. സിനിമയ്ക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങൾ ജനങ്ങൾ തന്നെ തള്ളിക്കളഞ്ഞ എന്നും അദ്ദേഹം പറയുന്നുണ്ട്. സിനിമയുടെ വിജയം ആഘോഷിക്കാൻ കോഴിക്കോട് എത്തുകയായിരുന്നു താരം.
പാപ്പൻ ജനങ്ങൾ ഏറ്റെടുത്തു. ജീവിതത്തിലും സിനിമാ വ്യവസായത്തിനു ഒക്കെ വലിയ വിജയമാണ് ഉണ്ടായിരിക്കുന്നത്. ഒരുപാട് സന്തോഷം. ഈ സിനിമയ്ക്ക് സൈബർ അറ്റാക്കുകൾ ഉണ്ടായില്ല. അതൊക്കെ നിഷ്പ്രഭമായി.ഒക്കെ ജനങ്ങൾ നോക്കി. അച്ഛനും മകനും ഒന്നിച്ച് അഭിനയിക്കാൻ സാധിക്കുന്നത് ലാലിന്റെ കാര്യത്തിൽ നമ്മൾ കണ്ടിട്ടുണ്ട്, മമ്മൂക്കയിലും കാണും. അതുപോലെ എനിക്കും അതിന് അവസരം കിട്ടി.
വലിയ ഭാഗ്യമായാണ് അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോൾട്ട് പെപ്പർ ലുക്ക് നിലനിർത്താൻ തീരുമാനിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിരുന്നു. അത് കഥാപാത്രങ്ങൾക്ക് അനുസരിച്ച് ചെയ്യുന്നത് ആയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കുഞ്ചാക്കോ ബോബന്റെ ചിത്രമായ ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പേരിൽ ഉടലെടുത്ത വിവാദങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞിരുന്നു. അതിനൊന്നും തനിക്ക് ഒന്നും പ്രതികരിക്കാൻ ഇല്ല. അതൊക്കെ അവരുടെ അഭിപ്രായമാണ്. നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു ജോഷിയും സുരേഷ് ഗോപിയും ഒരുമിച്ച് ഒരു ചിത്രത്തിൽ എത്തിയത്.
അതുകൊണ്ടു തന്നെ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയും പ്രേക്ഷകരിൽ നിന്നും ഉണ്ടായിരുന്നു. ഗോകുൽ സുരേഷും സുരേഷ് ഗോപിയും ഒരുമിക്കുന്ന ഒരു ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കനിഹ, ആശ ശരത്, നൈല ഉഷ തുടങ്ങിയ നായിക നിരയാൽ സമ്പന്നമായിരുന്നു ചിത്രം. ചിത്രത്തിലെ പ്രമേയം വളരെയധികം ഇഷ്ടത്തോടെയാണ് പ്രേക്ഷകർ നോക്കിക്കണ്ടത്. കുറെ നാളുകൾക്ക് ശേഷം വീണ്ടും കാക്കി യൂണിഫോം അണിഞ്ഞ സുരേഷ് ഗോപിയെ കാണാൻ സാധിച്ച സന്തോഷവും പ്രേക്ഷകർ പങ്കുവച്ചിരുന്നു. ഇതെല്ലാം ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു. ചിത്രം വലിയ കൈയ്യടികളോടെ ഇന്നും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.