“പ്രണവ് മോഹൻലാലും മോഹൻലാലും തമ്മിൽ ഈ ഒരു വ്യത്യാസം മാത്രമാണ് ഉള്ളത്” – അച്ഛനും മകനും ഒപ്പമുള്ള അനുഭവങ്ങളെ കുറിച്ച് അതിഥി രവി 
1 min read

“പ്രണവ് മോഹൻലാലും മോഹൻലാലും തമ്മിൽ ഈ ഒരു വ്യത്യാസം മാത്രമാണ് ഉള്ളത്” – അച്ഛനും മകനും ഒപ്പമുള്ള അനുഭവങ്ങളെ കുറിച്ച് അതിഥി രവി 

വളരെ ചെറിയ സമയം കൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടം നേടിയ താരമാണ് അതിഥി രവി. സുരാജ് വെഞ്ഞാറമൂട്നൊപ്പം അഭിനയിച്ച പത്താം വളവ് എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വെച്ചിരുന്നത്. ഈ ചിത്രം താരത്തിന്റെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് കൊണ്ടുവന്നു എന്നത് സത്യമാണ് ഇപ്പോൾ ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചാണ് അതിഥി രവി തുറന്നു പറയുന്നത്. താരം പറയുന്നത് ഇങ്ങനെയാണ്.. ലാലേട്ടന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് അദ്ദേഹം നമ്മളിലേക്ക് ഇറങ്ങിവരും. നമ്മുടെ പ്രായം എന്താണോ ആ സമയത്ത് നമ്മൾ എങ്ങനെയാണോ ഇടപെടുന്നത് അതേപോലെ നമ്മളോട് സംസാരിക്കും.

അല്ലാതെ അദ്ദേഹം ജാഡ ഇട്ട് ഇരിക്കാറൊന്നുമില്ല. ചിത്രത്തിൽ അഭിനയിച്ച അനുഭവത്തെക്കുറിച്ച് അതിഥി പറഞ്ഞിരുന്നു. മോഹൻലാലും പ്രണവും തമ്മിൽ വലിയ വ്യത്യാസമൊന്നും തനിക്ക് തോന്നിയിട്ടില്ല. രണ്ടുപേരും തമ്മിലുള്ള വ്യത്യാസം എന്നത് പ്രണവ് മോഹൻലാൽ കൂടുതൽ യാത്രകൾ ചെയ്യുന്നു എന്നത് മാത്രമാണ്. ലാലേട്ടൻ അങ്ങനെ യാത്ര ചെയ്യാൻ പറ്റാത്തത് കൊണ്ട് അദ്ദേഹം സിനിമയിൽ തിരക്കുകളും ഒക്കെയായി കഴിയുന്നു. അല്ലാതെ രണ്ടുപേരും തമ്മിലുള്ള വ്യത്യാസം ഒന്നും എനിക്ക് തോന്നിയിട്ടില്ല. മാത്രമല്ല ലാലേട്ടൻ പലപ്പോഴും നമ്മളെ കാണുമ്പോൾ മകന്റെ കൂടെ അഭിനയിച്ച പെൺകുട്ടി നമ്മുടെ കുട്ടി എന്ന രീതിയിലാണ് ഇടപെടാറുള്ളത്. മകന്റെ സുഹൃത്തുക്കളെ ഒക്കെ കാണുന്നതു പോലെ എന്നും പറയുന്നുണ്ട്. അച്ഛനും മകനും ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചുവെന്നും വളരെ സന്തോഷത്തോടെയാണ് അതിഥി പറയുന്നത്.

ലാലേട്ടന് ചില രംഗങ്ങളിൽ അഭിനയിക്കുന്നത് കാണുമ്പോൾ നമ്മൾ അമ്പരപ്പെട്ട് പോകും. കൂടെയുള്ള താരങ്ങളോട് ഒക്കെ വളരെയധികം ബഹുമാനത്തോടെയാണ് അദ്ദേഹം ഇടപെടാറുള്ളത്. വളരെ ഡൌൺ ടു എർത്തായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു സിനിമ അഭിനയിച്ചു കഴിഞ്ഞാൽ ഞാനെന്താണ് എന്ന ചിന്തയൊന്നും അദ്ദേഹത്തിന് ഇല്ല. അത്രയ്ക്ക് മനോഹരമായയാണ് അദ്ദേഹം ആ കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നത് എന്നും അതിഥി രവി പറയുന്നുണ്ടായിരുന്നു. കുട്ടനാടൻ മാർപാപ്പ, പത്താം വളവ്, 12ത്ത് മാൻ, ആദി തുടങ്ങിയ ചിത്രങ്ങളൊക്കെ അതിഥി രവിയുടെ എടുത്ത് പറയാവുന്ന മികച്ച ചില ചിത്രങ്ങളാണ്. അലമാര എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.