മമ്മൂട്ടി നിരസിച്ച ആ ചിത്രം മോഹൻലാലിന്റെ കരിയർ തന്നെ മാറ്റിമറിച്ച കഥ, ആ സൂപ്പർഹിറ്റ് ചിത്രത്തിന്റെ ജനനം ഇങ്ങനെ
മലയാള സിനിമയുടെ അഭിമാന നടൻ തന്നെയാണ് മോഹൻലാൽ. നിരവധി ആരാധകരെയാണ് മോഹൻലാൽ സിനിമയിൽ സ്വന്തമാക്കിയിട്ടുള്ളത്. അഭിനയ വിസ്മയം എന്ന് ഒരു നടനെ വിളിക്കണം എന്നുണ്ടെങ്കിൽ ആ നടന്റെ പേര് മോഹൻലാൽ എന്നായിരിക്കണം. വില്ലനായി തന്റെ കരിയർ ആരംഭിച്ചപ്പോൾ മുതൽ മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയി നിലനിൽക്കുന്ന താരമാണ് മോഹൻലാൽ. പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ എത്രയോ മികച്ച ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ. വ്യത്യസ്തമായ റോളുകളാണ് ഓരോ ചിത്രങ്ങളിലും അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. 1986 റിലീസ് ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രമായ വിൻസൺ ഗോമസ് മലയാളികൾ ആഘോഷിച്ച ഒരു കഥാപാത്രം തന്നെയായിരുന്നു. കാലം എത്ര കഴിഞ്ഞാലും ഇന്നും ആ കഥാപാത്രം മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്നെ ഉണ്ടാകും എന്നതാണ് സത്യം.
ആ ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയ ഡെന്നിസ് ജോസഫ് ചിത്രം മോഹൻലാലിലേക്ക് എത്തിച്ചേർന്ന കഥയെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. മമ്മൂട്ടി ചെയ്യാൻ മടിച്ച കഥാപാത്രം ആണ് ഇത്. അതിനു കാരണം തുടർച്ച ആയി തമ്പി കണ്ണന്താനത്തിന്റെ ചിത്രങ്ങൾ പരാജയം ആയിരുന്നു എന്നത് ആയിരുന്നു. എന്നാൽ ചിത്രത്തിലെ ഡയലോഗ് ഒക്കെ സ്വന്തം സ്റ്റൈലിൽ മമ്മൂട്ടി തന്നെ അവതരിപ്പിച്ച് കേൾപ്പിക്കുമായിരുന്നു. വളരെ കുറഞ്ഞ ചെലവിലാണ് തമ്പി ചിത്രം എടുത്തത്. തമ്പിയുടെ കാറും റബ്ബർ തോട്ടവും ഒക്കെ വിറ്റും പണയം വെച്ചു ഈ ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ ഒരു വമ്പൻ വിജയങ്ങളിൽ ഒന്നായി ആ ചിത്രം മാറുകയാണ് ചെയ്തത്. അതോടെ മോഹൻലാൽ എന്ന താരം വിജയങ്ങളുടെ തലപ്പത്തേക്ക് യാത്ര തിരിക്കുകയും കൂടിയായിരുന്നു എന്നാണ് ഡെന്നിസ് ജോസഫ് തുറന്നു പറയുന്നത്.
മോഹൻലാൽ ഒരു സൂപ്പർ നായകനായി തുടങ്ങുന്ന സമയത്തുള്ള ചിത്രമാണ് രാജാവിന്റെ മകൻ. ഈ ചിത്രത്തിലേക്ക് കഥാപാത്രം അത്രത്തോളം ശ്രദ്ധ നേടിയതും ആയിരുന്നു. മോഹൻലാലിനെ സൂപ്പർസ്റ്റാർ പരിവേഷം നൽകിയ കഥാപാത്രങ്ങളിൽ ഒന്നുതന്നെയാണ് ഈ ചിത്രം എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ചിത്രം മമ്മൂട്ടി നിരസിച്ചതിനുശേഷമാണ് മോഹൻലാലിന്റെ കൈകളിലേക്ക് എത്തുന്നത് എന്ന ഈ തുറന്നുപറച്ചിൽ ഇതിനോടകം തന്നെ ശ്രെദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ മമ്മൂട്ടി നിരസിച്ചിട്ടുള്ള പല ചിത്രങ്ങളും മോഹൻലാലിന്റെ കൈകളിലേക്ക് എത്തിക്കുകയും മോഹൻലാൽ തന്റെ സ്വതസിദ്ധമായ സ്വാഭാവിക അഭിനേശൈലി കൊണ്ട് മനോഹരമാക്കി തീർക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ അത്തരം ചിത്രങ്ങൾ ഒക്കെ ആയിരിക്കാം നടന്റെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് കൊണ്ടുവന്നത്. രാജാവിന്റെ മകൻ പോലെയുള്ള ചിത്രങ്ങൾ വീണ്ടും വരണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്.