“മമ്മൂക്ക ചെയ്തപോലെ മഹത്തായ പല വേഷങ്ങളും എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കില്ല” – മോഹൻലാൽ
1 min read

“മമ്മൂക്ക ചെയ്തപോലെ മഹത്തായ പല വേഷങ്ങളും എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കില്ല” – മോഹൻലാൽ

മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ അഭിമാന താരങ്ങൾ തന്നെയാണ്. ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഏതൊരു യുവനടന്മാരും ഒരുപക്ഷേ മാതൃകയാക്കിയിട്ടുണ്ടായിരിക്കുക ഇവരെ തന്നെ ആയിരിക്കും എന്നത് സത്യമാണ്. ഇവരുടെ പേരുകൾ എന്നും മലയാള സിനിമ സുവർണ്ണ ലിപികളിൽ തന്നെ എഴുതിവെക്കും എന്നതും ഉറപ്പാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരിൽ വലിയ ഫാൻ ഫൈറ്റുകൾ പുറത്തു നടക്കാറുണ്ട്. എന്നാൽ ഇരുവരും തമ്മിൽ യാതൊരു ഫാൻ ഫൈറ്റും ഇല്ല എന്നതാണ് സത്യം. മമ്മൂട്ടി മോഹൻലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയാണ്. മോഹൻലാൽ ആവട്ടെയുടെ ഇച്ചാക്കയുടെ പ്രിയപ്പെട്ട ലാൽ. ഇവർ തമ്മിൽ പലപ്പോഴും ആരോഗ്യപരമായ മത്സരങ്ങൾ നടന്നിട്ടുണ്ട്.

എന്നാൽ ആ കരിയറിന്റെ തുടക്കം മുതലുള്ള ആ മത്സരങ്ങൾ ഒരിക്കലും ഒരു പരിധിവിട്ടു പോകാൻ ഇവർ സമ്മതിച്ചിട്ടില്ല എന്നതാണ് സത്യം. ആരാധകർക്കിടയിലുള്ള സംഘർഷങ്ങൾ മാറ്റി നിർത്തുകയാണെങ്കിൽ ഇരുവരും നല്ല സുഹൃത്തുക്കൾ തന്നെയാണ് എന്നതാണ് സത്യം. ഇപ്പോൾ മോഹൻലാലിന്റെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ ഇരു താരങ്ങളും തമ്മിൽ ഒരു താരയുദ്ധം നിലനിൽക്കുന്നുണ്ട് എന്ന് പറയുമ്പോൾ അതിന് മോഹൻലാൽ പറയുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു യുദ്ധം ഒന്നുമില്ല. ഒരുപക്ഷേ ആരോഗ്യപരമായ മത്സരങ്ങൾ ഉണ്ടാവാം, മമ്മൂക്ക ചെയ്തപോലെ മഹത്തായ പല വേഷങ്ങളും എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കില്ലന്ന് നല്ല വിശ്വാസമുള്ള കാര്യമാണ് എനിക്ക്. പിന്നെ എന്തിനാണ് ഞാൻ അദ്ദേഹത്തോട് മത്സരിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് നല്ല റോളുകൾ കിട്ടുമ്പോൾ അത്തരത്തിലുള്ള റോളുകൾ എനിക്കും കിട്ടണമെന്ന് ആഗ്രഹം എനിക്ക് തോന്നാറുണ്ട്, അത് തെറ്റാണ് എന്ന് എനിക്ക് തോന്നുന്നില്ല.

ഒരാൾ മറ്റൊരാളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ആണല്ലോ പ്രശ്നം ഉണ്ടാകുന്നത്. ഞങ്ങൾക്കിടയിൽ അത്തരമൊരു പ്രശ്നം ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഒരിക്കലും അങ്ങനെ ഒരു പ്രശ്നം ഉണ്ടാവുകയുമില്ല. ഇങ്ങനെയായിരുന്നു മോഹൻലാൽ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നത്. മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത രണ്ട് താരങ്ങൾ തന്നെയാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവർക്കും എടുത്തു പറയാൻ ഒരുപാട് മികച്ച ചിത്രങ്ങളും ഉണ്ട്. ഒരാൾ അഭിനയിച്ചത് പോലെ അഭിനയിക്കാൻ ഒരിക്കലും മറ്റൊരാൾക്ക് സാധിക്കില്ല ഇവരുടെ രണ്ടുപേരുടെയും അഭിനയങ്ങൾ വ്യത്യസ്തമാക്കുന്നത് അവിടെ തന്നെയാണ്.