ലിജോയുടെ മിത്ത് പ്രമേയമായി ഒരുങ്ങുന്ന പീരിയഡ് ഡ്രാമ ചിത്രത്തിൽ ചെമ്പോത്ത് സൈമണ്‍ ആയി മോഹന്‍ലാല്‍
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും കൈ കോർക്കുവെന്ന വാർത്തകൾ വലിയ സന്തോഷത്തോടെ ആണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തത്. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെങ്കിലും ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ മുഴുവൻ എത്തുന്നത്. ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവിസ്മരണീയം ആക്കുകയെന്നാണ് സോഷ്യല്‍ മീഡിയയിലേ ചര്‍ച്ച വഴി അറിയുന്നത് . സിനിമയുടെ പേരും പുറത്ത് വന്നിട്ടില്ല. ഇത് സംബന്ധിച്ചും ചര്‍ച്ചകള്‍ വലിയ രീതിയിൽ തന്നെ സജീവമാണ്. ‘മലക്കോട്ടൈ വാലിബന്’ എന്നാണ് സിനിമയ്ക്കു നൽകിയിരിക്കുന്നത് എന്ന തരത്തിലും ചില റിപ്പോർട്ടുകളുണ്ട്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന ഒരു പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും ഒക്കെ ഒരു സൂചനയുണ്ട്. ആന്ധ്രാപ്രദേശിന്റെ ഒരു പശ്ചാത്തലത്തിലാകും ചിത്രം ഒരുങ്ങുകയെന്നും അറിയുന്നുണ്ടായിരുന്നു. ഷിബു ബേബി ജോണ്‍ ആണ് ചിത്രത്തിന്റെ നിർമാണം. 2023 ജനുവരിയില്‍ ആയിരിക്കും രാജസ്ഥാനില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അറിയുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നുമുള്ള ചില സൂചനകളുണ്ട്. അതെസമയം മമ്മൂട്ടി നായകൻ ആകുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം ആണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രം. താര രാജാക്കന്മാർക്കൊപ്പം ആണ് ലിജോയുടെ പുതിയ ചിത്രങ്ങൾ. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സിനിമ ആരാധകർ ഈ ചിത്രങ്ങൾ എല്ലാം തന്നെ നോക്കി കാണുന്നത്.
മമ്മൂട്ടി ലിജോ ജോസ് പല്ലിശ്ശേരി എന്നിവർ ഒരുമിച്ചപ്പോൾ ഉണ്ടായ ആവേശം തന്നെയാണ് ഇപ്പോൾ മോഹൻലാലിനൊപ്പം ലിജോ ഒരുമിച്ചു എന്ന വാർത്ത വന്നപ്പോഴും ആരാധകർക്ക് ഉള്ളത്. സാമൂഹിക മാധ്യമങ്ങൾ എല്ലാം തന്നെ ഈ വാർത്ത കൊണ്ടാടുകയാണ് എന്നതാണ് സത്യം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സിനിമാഗ്രൂപ്പുകളിൽ എല്ലാം മോഹൻലാൽ ലിജോ കോമ്പിനേഷനുകളെ കുറിച്ചുള്ള ചർച്ചകൾ ആണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരാത്തത് തന്നെയാണ് ഇത്തരം ഊഹാപോഹങ്ങൾക്ക് കാരണം. ഉടനെതന്നെ അണിയറ പ്രവർത്തകർ കൂടുതൽ വിവരങ്ങൾ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.