കുപ്പിവളയും സാരിയുമണിഞ്ഞു നോർത്തിന്ത്യൻ ലുക്കിൽ അതീവ സുന്ദരിയായി നിമിഷ സജയൻ
1 min read

കുപ്പിവളയും സാരിയുമണിഞ്ഞു നോർത്തിന്ത്യൻ ലുക്കിൽ അതീവ സുന്ദരിയായി നിമിഷ സജയൻ

 

ശക്തമായ കഥാപാത്രങ്ങളിൽ കൂടി ശ്രെദ്ധ നേടിയ പ്രമുഖ മലയാള നടി നിമിഷ സജയൻ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി ഭയങ്കര തിരക്കിലാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് നിമിഷ. നടി പങ്ക് വയ്ക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് നേടാറുള്ളത്. പൊതുവെ മേക്കപ്പ് പോലും ചെയ്യാത്ത നടിയെ നാടൻ വേഷങ്ങളിൽ മാത്രമാണ് പ്രേക്ഷകർ കൂടുതൽ ആയും കണ്ടിട്ടുള്ളത്. ഇപ്പോൾ നിമിഷാ സജയൻ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ കുറച്ചു ചിത്രങ്ങൾ ആണ് പങ്ക് വച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് അടുത്ത സമയത്ത് നിമിഷ സജയൻ ആരാധകർക്കായി പോസ്റ്റ്‌ ചെയ്തിരുന്നത്.

 

ഇപ്പോൾ നടിയുടെ പുതിയ മേക്കോവർ ചിത്രങ്ങളാണ് നിമിഷ പങ്ക് വെച്ചിരിക്കുന്നത്. ദീപാവലി സ്പെഷ്യൽ ആയി വട്ടപ്പൊട്ടും കുപ്പിവളയും സാരിയുമായി ഒരു നോർത്തിന്ത്യൻ സുന്ദരിയായ ലുക്കിലാണ് നിമിഷ ഈ ചിത്രങ്ങളിൽ ഒക്കെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ സുന്ദരിയായി നിമിഷ എത്തുന്ന ഈ ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗം ആയി മാറുകയാണ് ഇപ്പോൾ ചെയ്യുന്നത്.

 

സാനിയ നസ്രീന്‍ സ്‌റ്റൈലിസ്റ്റ് ആയെത്തിയ ഈ ചിത്രങ്ങൾ പകർത്തിയത് വഫാരയാണ്. ഈ കഴിഞ്ഞ ഓണക്കാലത്ത് പുറത്ത് വന്ന ബിജു മേനോൻ നായകൻ ആയ ഒരു തെക്കൻ തല്ലു കേസായിരുന്നു മലയാളത്തിൽ നിമിഷയുടെ റിലീസ് ആയ ഏറ്റവും അവസാനത്തെ ചിത്രം. നിവിൻ പോളി, നായകനായ രാജീവ് രവി ചിത്രം തുറമുഖമാണ് നിമിഷയുടെ ഇനി പുറത്ത് വരാൻ ഇരിയ്ക്കുന്ന മറ്റൊരു മലയാളചിത്രം. ഈ ചിത്രം ഡിസംബറിലേക്ക് തിയേറ്ററിൽ റിലീസായിരിക്കുമെന്നാണ് സൂചന. അതോടൊപ്പം അടുത്തിടെ ഒരു മറാത്തി ചിത്രത്തിന്റെ ഭാഗമായി നിമിഷ സജയൻ പ്രധാന എത്തിയിരുന്നു. വീ ആർ എന്ന ഹിന്ദി ചിത്രവും, ഫുട് പ്രിന്റ്സ് ഓൺ വാട്ടർ എന്ന ഇംഗ്ലീഷ് ചിത്രവും, ചേര എന്ന മലയാള ചിത്രവുമാണ് നിലവിൽ നിമിഷയുടെ വരാൻ ഇരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന സിനിമയിലൂടെ ആണ് നിമിഷയുടെ സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം, തുടർന്ന് ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിലൂടെ ഒരു കരിയർ ബ്രെക്ക് നടി സൃഷ്ടിച്ചു.