ഹോളിവുഡ് ചിത്രങ്ങൾ മാറിനിൽക്കുന്ന രീതിയിലുള്ള മേക്കിങ്,പൂർണമായും സിനിമക്ക് വേണ്ടത് മാത്രം സ്ക്രീനിൽ കാണിച്ചു
മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രത്തിന്റെ സ്വീകാര്യതയാണ് പ്രേക്ഷകരെ എല്ലാം ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ മലയാളത്തിൽ ഇത്തരത്തിലൊരു സിനിമ ഇറങ്ങിയിട്ടില്ല എന്ന് എല്ലാവരും ഒരേ പോലെ പറയുന്നുണ്ട്. ഈ ചിത്രം അത്രയ്ക്ക് മികച്ച രീതിയിലാണ് എടുത്തിരിക്കുന്നത് എന്നും ഹോളിവുഡ് ചിത്രങ്ങൾ മാറിനിൽക്കുന്ന രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തിന്റെ പ്രത്യേകത എന്നുമാണ് പ്രേക്ഷകരെല്ലാം പറയുന്നത്. റോഷാക്ക് ഒരു പ്രതികാര കഥ തന്നെയാണ്. എന്നാൽ ഇതുവരെ കാണാത്ത ഒരു പ്രതികാര കഥയല്ല. കഥ അവതരിപ്പിച്ച രീതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
ഒരു ഇംഗ്ലീഷ് സിനിമ കണ്ടത് പോലെയുള്ള തീയേറ്റർ എക്സ്പീരിയൻസ് ആണ് സംവിധായകൻ നൽകിയിരിക്കുന്നത്. ക്യാമറയും ബിജിഎം എടുത്തു പറയേണ്ട വശങ്ങളാണ്. ആരാണ് ലുക്ക് ആന്റണി എന്ന് നമുക്ക് തോന്നുന്നു. ഉദ്യോഗം ജനിപ്പിച്ച ഒരു തുടക്കവും ത്രില്ലിങ് ആയ ആദ്യ പകുതിയും ചിത്രത്തിനേ മറ്റൊരു തലത്തിലേക്ക് തന്നെയാണ് കൊണ്ടു ചെന്നെത്തിക്കുന്നത്. രണ്ടാം പകുതിയിൽ അത്രത്തോളം സസ്പെൻസ് നിലനിർത്താൻ സാധിച്ചിരുന്നില്ല. പ്രേക്ഷകരെ കയ്യടിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ക്ലൈമാക്സ് കൂടി എങ്കിൽ അതിന്റെ റിസൾട്ട് എന്നത് അതിഗംഭീരം ആകുമെന്നുള്ളത് ഉറപ്പായിരുന്നു. തുടക്കത്തിൽ നൽകിയ ആവേശം പിന്നീട് അൽപം നഷ്ടമായതുപോലെ തോന്നി.
മികച്ച തിയേറ്റർ അനുഭവമായി തോന്നിയെങ്കിലും അഭിനന്ദനം അർഹിക്കുന്ന ഒരു സിനിമ എന്നുതന്നെ ഇതിനെ വിളിക്കാം. കാരണം ലാഗ് ഒന്നും ചിത്രത്തിലില്ല. ഫാൻസിനെ കയ്യടിപ്പിക്കാൻ കാറിൽ നിന്നും വിത്ത് ബിജെപി സ്ലോമോഷനിൽ ഇറങ്ങുന്ന ഇൻട്രോ ഷൂട്ടോ നായകന് പ്രായം കുറച്ചു കാണിക്കാൻ അമിതമായി മേക്കപ്പ് ഇടാതെ…. എന്തിന് ടൈറ്റിൽ കാർഡിൽ മമ്മൂട്ടി ഇൻ എന്ന് പോലും കാണിക്കാതെ പൂർണമായും സിനിമക്ക് വേണ്ടത് എന്താണോ അത് മാത്രം സ്ക്രീനിൽ കാണിച്ചു. അതും മമ്മൂട്ടി എന്ന താരം നിർമ്മിച്ച ഒരു സിനിമ കൂടിയാണ് എന്ന് ഓർക്കണം.
വിദേശസിനിമകൾക്ക് ലഭിക്കുന്ന കാഴ്ചനുഭവം ഉണ്ടാക്കാൻ ശ്രമിച്ചത് കൂടുതൽ അഭിനന്ദനീയമായി തന്നെയാണ് തോന്നുന്നത്. മമ്മൂട്ടി നിർമിക്കുന്ന സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടി എന്ന പ്രയോഗം പലപ്പോഴും ഉണ്ടാകാറില്ല എന്നത് ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്. ശ്രീജിത്ത് ഗോപിദാസ് എന്ന വ്യക്തിയാണ് സിനി ഫയൽ എന്ന ഗ്രൂപ്പിൽ ഈ അഭിപ്രായം പങ്കു വെച്ചിരിക്കുന്നത്. എവിടെ നിന്നും മികച്ച പ്രതികരണങ്ങൾ മാത്രമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വലിയ സ്വീകാര്യതയോടെയാണ് ഈ ഒരു ചിത്രത്തെ പ്രേക്ഷകർ എല്ലാം തന്നെ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് പറയാവുന്ന ഒരു ചിത്രം തന്നെയാണ് റോഷാക്ക്