
“രാജ്യത്തിന്റെ ഭരണനേതാവിന് പൂജാരിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടാം മുസ്ലിം പെൺകുട്ടികൾ തലയിൽ തട്ടമിട്ട് സ്കൂളിലും കോളേജിലും പോകാൻ പാടില്ല” – ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ്
സമകാലിക വിഷയങ്ങളിൽ എപ്പോഴും തന്റെതായ അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ് ജോൺ ബ്രിട്ടാസ്.. സിപിഐഎം രാജ്യസഭ എം പി കൂടിയാണ് ജോൺ ബ്രിട്ടാസ്. ഇപ്പോൾ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സംഭവത്തിൻ മേലുള്ള കേസുകൾ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോൺ ബ്രിട്ടാസ്. കഴിഞ്ഞ ദിവസം ഹിജാബ് വിലക്കിയ കാര്യവുമായി ബന്ധപ്പെട്ടുള്ള ജസ്റ്റിസ് ധൂലിയയുടെ ചോദ്യം വലിയൊരു ചാട്ടുളി പോലെയാണ് തോന്നിയത് എന്നാണ് ജോൺ ബ്രിട്ടാസിന്റെ അഭിപ്രായം. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് മതനിരപേക്ഷത ഉയർത്തി പിടിക്കാൻ ആണെന്ന് കർണാടക ബിജെപി സർക്കാരിന്റെ വാദം തന്നെ പരിഹാസ്യമായാണ് തോന്നുന്നത്. വർഗീയ ദ്രുവീകരണം ആയിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് അവർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട് എന്നും ജോൺ പറയുന്നു.
കുറച്ചു താമസിച്ചു എന്നാലും ഹിജാബിന് മേലുള്ള സുപ്രീം കോടതി വിധിയെ കുറിച്ച് ആണ് തനിക്ക് പറയാനുള്ളത്. രണ്ടംഗ ബെഞ്ച് യോജിപ്പിൽ എത്താൻ കഴിയാത്തതുകൊണ്ട് വിഷയം ഇനിയും സുപ്രീം കോടതിയുടെ വലിയൊരു ബെഞ്ചിന്റെ പരിഗണനയിലേക്ക് പോവുകയാണ് എന്നാണ്. ഇന്നലെ സുപ്രീം കോടതിയിൽ ഉണ്ടായ വിധികളിൽ ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും വരികയും ചെയ്തു. ജസ്റ്റ് ധൂലിയയുടെ വിധി എന്തു കൊണ്ടും ശ്രദ്ധേയമാണ്. ഹിജാബ് വിഷയത്തിൽ കർണാടക സർക്കാരും കർണാടക ഹൈക്കോടതിയും കൈക്കൊണ്ട തീരുമാനങ്ങൾ റദ്ദ് ചെയ്തു എന്നതുകൊണ്ട് മാത്രമല്ല ജസ്റ്റിസ് ധൂലിയയുടെ വിധിപ്രസ്താവം ശ്രദ്ധേയമാകുന്നത്. മുസ്ലിം പെൺകുട്ടികളെ കുറിച്ച് പരാമർശിക്കുന്നത് നമ്മൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുകയാണോ ജസ്റ്റിസ് ധൂലിയയുടെ ചോദ്യം ചാട്ടുളി പോലെ ആണ്.
ഹിജാബ് മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഇവിടെ ഉയരുന്നത് ഏത് തിരഞ്ഞെടുക്കാനുള്ള അവകാശം ആണ് എന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു എന്നാണ് ജോൺ ബ്രിട്ടാസ് വ്യക്തമാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ പൊതു ഇടങ്ങളിൽ മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് മതനിരപേക്ഷതയ്ക്ക് ഗുണകരമായല്ല എന്ന വാദം ഉന്നയിക്കുന്നത് ആരൊക്കെയാണെന്ന് നോക്കണമെന്നും പൊതു ഇടങ്ങളുടെ ആസ്ഥാനമാണ് ഗവൺമെന്റ് സെക്രട്ടറിയേറ്റ് എന്നുമാണ് പറയുന്നത്. എല്ലാ ജനങ്ങളെയും തുല്യ പരിഗണനയോടെ കാണേണ്ട ഒരു യഥാർർത്ഥ ഭരണാധികാരികൾ സെക്രട്ടറിയേറ്റിൽ വന്ന് സന്യാസ വേഷത്തിൽ ഇരിക്കാം രാജ്യത്തിന്റെ ഭരണനേതാവിന് മഹാപൂജാരിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടാം മുസ്ലിം പെൺകുട്ടികൾ തലയിൽ തട്ടമിട്ട് സ്കൂളിലും കോളേജിലും പോകാൻ പാടില്ല അത് മതനിരപേക്ഷതയെ തകർക്കും ഇതിനാണോ പുരാണത്തിൽ മാരിചൻ മാൻ ആയി വന്നു എന്ന് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.