“സിനിമ കണ്ടിട്ട് ആളുകൾ ചീത്തയാകുന്നത് അപൂർവ്വമാണ്. സിനിമ ഉണ്ടാകുന്നതിനു മുമ്പ് മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ട്”… ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട് പ്രസ് മീറ്റിൽ മമ്മൂട്ടിയുടെ പ്രതികരണം
1 min read

“സിനിമ കണ്ടിട്ട് ആളുകൾ ചീത്തയാകുന്നത് അപൂർവ്വമാണ്. സിനിമ ഉണ്ടാകുന്നതിനു മുമ്പ് മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ട്”… ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട് പ്രസ് മീറ്റിൽ മമ്മൂട്ടിയുടെ പ്രതികരണം

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘റോഷാക്ക്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ്. ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങൾ ദുബായിലും മറ്റുമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ റോഷാക്ക് സിനിമയുടെ പ്രസ് മീറ്റിൽ മമ്മൂട്ടിയുടെ പ്രതികരണമാണ് ചർച്ചയാകുന്നത്. ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സിനിമ കണ്ട് മനുഷ്യർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് അപൂർവ്വമാണെന്നും സിനിമ ഉണ്ടാകുന്നതിനും മുന്നേ മനുഷ്യനും കുറ്റകൃത്യങ്ങളും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. “എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്.

നമ്മളെല്ലാം തികഞ്ഞ മനുഷ്യരല്ല. നമ്മൾ കാണാത്തതിൻമകൾ എല്ലാ മനുഷ്യരിലുമുണ്ട്. അങ്ങനെയുള്ള സിനിമകളിൽ നിഗൂഢതകൾ ഉണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ക്രൈമിലെ പ്രതി സർവ്വസമ്മതനായ, ഒരു മനുഷ്യനും സംശയം തോന്നാത്ത സൗമ്യനായ ഒരാളുമാണ്. ഇത്രയും ക്രൈം ചെയ്തുവെന്ന് എങ്ങനെ വിശ്വസിക്കാൻ പറ്റും. സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണെന്ന് പറയാം. ഞാനായിട്ട് പറയുന്നതല്ല പണ്ടുമുതലേ പറയുന്നതാണ്. സിനിമ കണ്ടിട്ട് ആളുകൾ ചീത്തയാകുന്നത് അപൂർവ്വമാണ്. സിനിമ ഉണ്ടാകുന്നതിനു മുമ്പ് മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ട്”. മമ്മൂട്ടി പറയുന്നു. എന്നാൽ മാധ്യമപ്രവർത്തകൻ നരബലിയുമായി ബന്ധപ്പെട്ട ചോദിച്ച ചോദ്യത്തിന് മമ്മൂട്ടി ഉത്തരം നൽകാൻ തയ്യാറായിരുന്നില്ല. നരബലിയെ പറ്റി മമ്മൂട്ടി പ്രതികരിച്ചത് മറ്റൊരു ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടയിലാണ്. ‘കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നരബലി നടന്നു, ഈ സിനിമയുടെ പേര് പോലും റോഷാക്ക് എന്നാണ്, സ്വിസ് ആയ ജർമൻ സൈക്കോളജിസ്റ്റിന്റെ പേരാണ്.

 

അടുത്തകാലത്ത് മലയാള സിനിമയിലിറങ്ങിയ പലതും ക്രിമിനൽ പശ്ചാത്തലത്തിലുള്ള സിനിമകളാണെന്ന് മുൻ ഡി. ജി. പി പറഞ്ഞത്. ഈ സിനിമയെയും ഇപ്പോഴത്തെ സംഭവവികാസങ്ങളെയും എങ്ങനെ വിലയിരുത്തുന്നു’ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘സിനിമയെ സംബന്ധിക്കുന്ന കാര്യമാണോ ചോദിച്ചത്. ടൈറ്റിൽ ജർമ്മൻ സൈക്കോളജിസ്റ്റിന്റെ പേരാണ്, അതുകൊണ്ടെന്താ’? സൈക്കോളജിസ്റ്റിന്റെ പേരിൽ സിനിമ വരാൻ പാടില്ലേ എന്ന് മമ്മൂട്ടി മാധ്യമപ്രവർത്തകനോട് ചോദിച്ചു. ദൃശ്യം പോലുള്ള സിനിമകൾ കൊലപാത സിനിമകളെ വേറൊരു തരത്തിലേക്ക് മാറ്റി വയ്ക്കുകയാണ് എന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ ഈ സിനിമയെ പറ്റിയല്ല പുള്ളി ചോദിക്കുന്നത് എന്നും മറ്റുള്ള സിനിമയെ പറ്റി കുറ്റം പറയാൻ ഉദ്ദേശിക്കുന്നില്ല എന്നും മമ്മൂട്ടി പറഞ്ഞു.