” ഞാനും ജോഷിയും തമ്മിലുള്ള സൗഹൃദം ഒരു പിണക്കത്തിൽ നിന്നും തുടങ്ങിയതാണ്,പിണങ്ങി തുടങ്ങുന്ന സൗഹൃദം ഒരിക്കലും നഷ്ടമാകില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ” – ജോഷിയെ കുറിച്ച് മമ്മൂട്ടി
മലയാളസിനിമയ്ക്ക് വളരെയധികം മികച്ച ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് ജോഷി. ജോഷിയും മമ്മൂട്ടിയും ഒരുമിക്കുമ്പോൾ പിറക്കുന്നത് വമ്പൻ ഹിറ്റ് ചിത്രങ്ങളായിരിക്കും എന്നുള്ളത് പ്രേക്ഷകരും മനസ്സിലാക്കിയ കാര്യം തന്നെയാണ്. ഇപ്പോഴിതാ ജോഷിയും മമ്മൂട്ടിയും ഒരുമിച്ച് ഒരു വേദിയിലെത്തിയപ്പോൾ ജോഷിയെ കുറിച്ച് മമ്മൂട്ടി പറയുന്നത് ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു അവാർഡ് വേദിയിൽ വച്ചായിരുന്നു ഇവർ സംസാരിച്ചിരുന്നത്. ” ഞാനും ജോഷിയും തമ്മിലുള്ള സൗഹൃദം ഒരു പിണക്കത്തിൽ നിന്നും തുടങ്ങിയതാണ്. പിണങ്ങി തുടങ്ങുന്ന സൗഹൃദം ഒരിക്കലും നഷ്ടമാകില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
” എന്നാണ് മെഗാസ്റ്റാർ പറയുന്നത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്തിട്ടുള്ള സംവിധായകർ വളരെ കുറച്ച് ആണ്. ഇത്തരം സംവിധായകരെ വച്ച് നോക്കുകയാണെങ്കിൽ അതിൽ മുൻപിൽ തന്നെ ഉണ്ട് ജോഷി എന്നും മമ്മൂട്ടി പറയുന്നുണ്ട്. ഇരുവരും ഒരുമിച്ച് എത്തുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ചിത്രങ്ങൾ തന്നെയായിരുന്നു. മാസ്സും ക്ലാസും കോർത്തിണക്കുന്ന ചിത്രങ്ങൾ ഒരു പ്രത്യേക പാറ്റേണിൽ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുവാൻ ഒരു മികച്ച കഴിവ് തന്നെയാണ് ജോഷിക്ക് ഉണ്ടായിരുന്നത്. മമ്മൂട്ടിക്ക് കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുള്ള നിരവധി ചിത്രങ്ങളാണ് ജോഷി സമ്മാനിച്ചിട്ടുള്ളത്. ന്യൂഡൽഹി പോലെയുള്ള ചിത്രങ്ങൾ വിജയത്തിന്റെ ഏറ്റവും അങ്ങേ തലം വരെ എത്തിയവരായിരുന്നു. വീണ്ടും ആ മമ്മൂട്ടി ജോഷി കോമ്പിനേഷൻ ഒരുമിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകരും.
ഇരുവരും ഒരുമിക്കുകയാണെങ്കിൽ പിറക്കുന്നത് ഒരു ഹിറ്റ് ചിത്രം ആയിരിക്കുമെന്ന് പൂർണ്ണ വിശ്വാസം പ്രേക്ഷകർക്കും ഉണ്ട്. സിനിമയ്ക്കുള്ളിൽ തന്നെ ഈ കോമ്പിനേഷൻ വേണ്ടി ആരാധകർ ഒരുപാട് കാത്തിരിക്കുകയാണ്. അതേസമയം ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജോഷി പാപ്പാൻ എന്ന ചിത്രത്തിലൂടെ തിരികെ വന്നിരിക്കുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബോക്സോഫീസിൽ വലിയ വിജയം തന്നെയാണ് ചിത്രം നേടിയിരുന്നത്. സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങൾ ഒരിക്കലും പ്രതീക്ഷ തെറ്റിച്ചിട്ടില്ല. അതുപോലെതന്നെ ഈ ചിത്രവും പ്രതീക്ഷ തെറ്റിക്കാതെ തന്നെയാണ് ജൈത്രയാത്ര തുടർന്നത്. സുരേഷ് ഗോപിയുടെ ഒരു വമ്പൻ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രമെന്ന് പറയാം.