“ആ ചിത്രത്തിന്റെ പരാജയം മമ്മൂക്കയുമായുള്ള തന്റെ അടുപ്പത്തിന് പോലും മങ്ങൽ ഏൽപ്പിച്ചു” – ലാൽ ജോസ്
അഭിനയരംഗത്തെത്തി അമ്പതുവർഷം പൂർത്തീകരിച്ച ഒരു മഹാനടനെന്ന് തന്നെ മമ്മൂട്ടിയെ വിളിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ നമ്മൾ മെഗാസ്റ്റാർ എന്ന സംബോധന ചെയ്യുന്നതും, ഇന്ന് മലയാള സിനിമയിൽ അദ്ദേഹത്തിന് പകരം വയ്ക്കാൻ ഒരു നടന്നില്ല എന്നതാണ് സത്യം. നിരവധി സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച നമ്മുടെ സ്വന്തം മമ്മൂക്ക. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും തെലുങ്കിലും ഒക്കെ അദ്ദേഹം ഹിറ്റുകൾ തീർത്തിട്ടുണ്ട്. വിജയം പോലെ തന്നെയുള്ള പരാജയ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. ഒരു ഉയർച്ചയ്ക്ക് ഒരു താഴ്ച ഉണ്ടാകുമെന്ന് പറയുന്നതുപോലെ തന്നെ.
തന്റെ അഭിനയം മൂലം പരാജയമായി പോയി ഒറ്റ ചിത്രം പോലും അദ്ദേഹത്തിന്റെ കരിയാറിൽ ഇല്ല തനിക്ക് ലഭിച്ച കഥാപാത്രങ്ങൾ എപ്പോഴും മികവോടെയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. സംവിധാനത്തിൽ ഒക്കെ പാളി പോയിട്ടുള്ള ചില ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയം കൊണ്ട് മാത്രം ശ്രദ്ധ നേടിയിട്ടുള്ള ചില ചിത്രങ്ങൾ തിയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില ചിത്രങ്ങൾ. അത്തരത്തിലുള്ള മമ്മൂട്ടിയുടെ പരാജയ ചിത്രങ്ങൾ പറയാനുണ്ട് മമ്മൂട്ടി ചിത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ ലാൽ ജോസ്. ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 2003 ഇൽ ഓണം റിലീസ് ആയി വലിയ പ്രതീക്ഷയോടെ എത്തിയ ഒരു ചിത്രമായിരുന്നു പട്ടാളം എന്ന ചിത്രം. വളരെ മികച്ച ഒരു ചിത്രം തന്നെ ആയിരുന്നു അത്. എന്നാൽ എന്തുകൊണ്ട് അത് പ്രേക്ഷകർ ഏറ്റെടുത്തില്ല എന്നത് ഇപ്പോഴും അജ്ഞാതമാണ്.
മമ്മൂട്ടിക്ക് പുറമേ കലാഭവൻ മണി ബിജു മേനോൻ ഇന്ദ്രജിത്ത് ഇന്നസെന്റ് തുടങ്ങിയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. സാധാരണ പട്ടാള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി അല്പം ഹാസ്യാത്മകമായ രീതിയിലായിരുന്നു ഈ ചിത്രം ചിത്രീകരിച്ചിരുന്നത്. ഇതൊക്കെ ചിത്രത്തിന്റെ മേന്മകളായി തന്നെയാണ് ആളുകൾ കണ്ടിരുന്നത്. എന്നാൽ ചിത്രം തീയേറ്ററിൽ വലിയ വിജയം തീർത്തില്ല എന്ന് മാത്രമല്ല, മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രം മാറുകയും ചെയ്തു. എന്നും പട്ടാള വേഷങ്ങൾ അതിമനോഹരമാക്കിയിട്ടുള്ള ഒരു നടനാണ് മമ്മൂട്ടി. കിടിലൻ ആക്ഷൻ രംഗങ്ങകളും മാസ്സ് ഡയലോഗ് ഡെലിവറിയും ഒക്കെ പറഞ്ഞിട്ടുള്ള മമ്മൂട്ടിയെ ഒരു കോമഡി താരം എന്ന നിലയിലാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത് എന്നും ഒരു കോമാളി പടം പോലെ തോന്നിയെന്നും ഒക്കെയുള്ള കളിയാക്കലുകൾ ധാരാളം മമ്മൂട്ടിക്ക് നേടി കൊടുത്ത ഒരു സിനിമ കൂടിയാണ് പട്ടാളം. ആ ചിത്രത്തിന്റെ പരാജയം മമ്മൂക്കയുമായുള്ള തന്റെ അടുപ്പത്തിന് പോലും മങ്ങൽ ഏൽപ്പിച്ചു എന്നാണ് ലാൽ ജോസ് പറയുന്നത്. പിന്നീട് തന്നോട് മമ്മൂട്ടി മിണ്ടാതെ ആയിരുന്നു. കുറെ കാലത്തേക്ക് തമ്മിൽ അടുപ്പമില്ലാതെ ആയിപ്പോയി എന്നുമാണ് അദ്ദേഹം പറയുന്നത്. കുറച്ചുകാലങ്ങൾക്ക് ശേഷമാണ് അദ്ദേഹം പിന്നെ എന്നോട് സംസാരിച്ചു തുടങ്ങിയത് എന്നും ലാൽ ജോസ് ഓർമ്മിക്കുന്നു.